ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ നിക്ഷേപം; ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ക്ഷണം

sa-ipl
SHARE

അടുത്ത വര്‍ഷം ആരംഭിക്കുന്ന ട്വന്റി 20 ലീഗിലേയ്ക്ക് ഐ.പി.എല്‍ ഫ്രാഞ്ചൈസികളെ ക്ഷണിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും പണം നിക്ഷേപിക്കാന്‍ സന്നദ്ധതയറിയിച്ചു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏക ലിസ്റ്റഡ് കമ്പനിയായ ചെന്നൈ സൂപ്പര്‍ കിങ്സ് ലിമിറ്റഡാണ് ദക്ഷിണാഫ്രിക്കന്‍ ലീഗില്‍ പണം നിക്ഷേപിക്കാനൊരുങ്ങുന്നത്. നേരത്തെ എമെറേറ്റ്സ് പ്രീമിയര്‍ ലീഗ്  ടി20യിലും സി.എസ്.കെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പിന്‍മാറി. 2023 ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ ലീഗ് ആരംഭിക്കും.  ആറുടീമുകളാണ് മല്‍സരിക്കുക. രാജസ്ഥാന്‍ റോയല്‍സ് ഉടമകളും ലീഗിന്റെ സാമ്പത്തിക സാധ്യതയെക്കുറിച്ച് പഠിക്കുന്നുണ്ട്.  നിലവില്‍ കൊല്‍ക്കത്ത ൈനറ്റ് റൈഡേഴ്സിനാണ്  വിദേശ ലീഗുകളില്‍  ഏറ്റവുമധികം ടീമുകളുള്ളത്.  കിരീബിയന്‍ പ്രീമിയര്‍ ലീഗിലും എമിറേറ്റ് പ്രീമിയര്‍ ലീഗ് ട്വന്റി20യും ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ക്ക് ടീമുകളുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ പണംനിക്ഷേപിക്കുന്നതിനെക്കുറിച്ച് പഠനം നടത്തിയശേഷം തീരുമാനമെടുക്കാനാണ് സാധ്യത. നേരത്ത ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തുടങ്ങിയ ഗ്ലോബല്‍ ടി20യും,  സൂപ്പര്‍ ലീഗും ശ്രദ്ധനേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. മാത്രമല്ല രാജ്യന്തര മല്‍സരങ്ങളുള്ള ജനുവരിയിലാണ് ലീഗ് നടക്കുന്നതെന്നതും മുന്‍നിര താരങ്ങളെ ലഭിക്കുന്നതില്‍ തിരിച്ചടിയാകും. ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിക്കില്ലാത്തതിനാല്‍ ഓസ്ട്രേലിയന്‍ – കീവീസ് താരങ്ങള്‍ക്കായിരിക്കും സാധ്യതയേറെ. എന്നാല്‍ ഡിസംബറില്‍ ഓസ്ട്രേലിയയില്‍  തുടങ്ങുന്ന ബിഗ് ബാഷ് ലീഗ് ജനുവരി അവസാനം മാത്രമേ പൂര്‍ത്തിയാകു എന്നതും ദക്ഷിണാഫ്രിക്കയുടെ പുതിയ ലീഗിന് തിരിച്ചടിയാണ്

MORE IN SPORTS
SHOW MORE