ഫോർമുല വൺ മത്സരം മയാമിയിൽ; ആതിഥേയരാകുന്നത് ഇതാദ്യം

formula-one
SHARE

ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്ക് ആദ്യമായി വേദിയാകാനൊരുങ്ങി മയാമി. നാളെ രാത്രി  മയാമി ഇന്റര്‍നാഷ്ണല്‍ ഓട്ടോഡ്രോമിലാണ് വേഗപ്പോര്. അടുത്തസീസണ്‍ മുതല്‍ ലാസ് വേഗാസിലും ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ നടക്കും. 

സൂപ്പര്‍ബോള്‍ കഴിഞ്ഞാല്‍ അമേരിക്കയിലെ ഏറ്റവും വലിയ കായിക മല്‍സര വേദിയായിക്കഴിഞ്ഞിരിക്കുന്ന മയാമി ഗ്രാന്‍പ്രീ. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ആരാധകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ തക്ക വേദികണ്ടെത്താന്‍ കഴിഞ്ഞ സീസണില്‍ ഫോര്‍മുല വണ്ണിന് കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് മയാമിയും ആഡംബരത്തിന്റെ അവസാന വാക്കായ ലാസ് വേഗാസും എഫ് വണ്‍ ട്രാക്കൊരുക്കി സന്നദ്ധതയറിയിച്ചത്. സെലിബ്രിറ്റികളുടെ വരവും സ്പോണ്‍സര്‍മാരുടെ പിന്തുണയും ചേര്‍ന്നതോടെ മല്‍സരം തുടങ്ങും മുമ്പ് മയാമി ഗ്രാന്‍പ്രീ ഹിറ്റായി കഴിഞ്ഞു. (43)

മക്്്ലാരന്‍ കാറുകളുടെ വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന  സ്പീഡ് ഷോപ്പ്, എന്‍.എഫ്.ടി ആര്‍ട് ഗ്യാലറികള്‍, ഫാഷന്‍ ഷോകള്‍ ഗെയിമിങ് ലോഞ്ച് തുടങ്ങിയയും എഫ്.വണ്‍ റേസിനോടനുബന്ധിച്ച് മയാമിയല്‍ നടക്കുന്നുണ്ട്.  

MORE IN SPORTS
SHOW MORE