ഇനി മുംബൈയുടെ രാശി മാറും; ഐപിഎൽ അരങ്ങേറ്റത്തിന് അർജുൻ ടെണ്ടുൽക്കർ

Arjun-Tendulkar
SHARE

സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറുടെ ഐപിഎൽ അരങ്ങേറ്റം എപ്പോളായിരിക്കും? ആരാധകർ ഈ ഒരു ചോദ്യം ചോദിക്കുവാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മുംബൈ ടീമിലിടം നേടിയിട്ടും ഇതുവരെ കളിക്കുവാൻ അർജുൻ തെൻഡുൽക്കർക്ക് അവസരം ലഭിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ, മുംബൈയ്ക്കായി അരങ്ങേറിയ ബോളർ കുമാർ കാർത്തികേയുടെ അരങ്ങേറ്റത്തിനു പിന്നാലെ  അർജുൻ തെൻഡുൽക്കറുടെ അരങ്ങേറ്റത്തെക്കുറിച്ചും ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ സജീവമായി. മുംബൈ കോച്ച് മഹേള ജയവർധനെ ഇതു സംബന്ധിച്ച ചില സൂചനകൾ നൽകുകയും ചെയ്തു.

‘ടീമിലുള്ള എല്ലാവരും പ്ലേയിങ് ഇലവനിലേക്കുള്ള ഒരു ഓപ്ഷനാണ്. കാര്യങ്ങൾ എങ്ങനെ പോകുന്നെന്ന് നമുക്ക് നോക്കാം. മത്സരങ്ങൾ എങ്ങനെ ജയിക്കാം, ശരിയായ കോംബിനേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. എല്ലാ മത്സരങ്ങളും ആത്മവിശ്വാസം നൽകുന്നതാണ്. ഞങ്ങൾക്ക് ആദ്യ വിജയം നേടാൻ കഴിഞ്ഞു. ഇതു വിജയങ്ങൾ ഒരുമിച്ച് നേടുന്നതിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനുമുള്ളതാണ്. ഏറ്റവും മികച്ചവരെയാകും കളത്തിലിറക്കുക. അർജുൻ അവരിലൊരാളാണെങ്കിൽ, ഞങ്ങൾ അത് പരിഗണിക്കും. എല്ലാം പക്ഷേ കോംബിനേഷനുകളെ ആശ്രയിച്ചിരിക്കുന്നു.’ – ജയവർധനെ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഐപിഎൽ മെഗാ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് അർജുൻ തെൻഡുൽക്കറെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തത്. സീസണിലുടനീളം വ്യത്യസ്ത ടീം കോംബിനേഷനുകൾ പരീക്ഷിച്ചെങ്കിലും മത്സരഫലങ്ങൾ മുംബൈയ്ക്ക് അനുകൂലമായില്ല. ഇതോടെയാണ് ഇതുവരെ അവസരം ലഭിക്കാത്തവരെയും കളത്തിലിറക്കാൻ മുംബൈ ആലോചിക്കുന്നത്. നിലവിൽ ഐപിഎൽ 15–ാം സീസണിൽനിന്ന് ആദ്യം പുറത്തായ ടീമാണ് മുംബൈ ഇന്ത്യൻസ്. തുടർച്ചയായ എട്ടു മത്സരങ്ങളിൽ‌ പരാജയം ഏറ്റുവാങ്ങിയ അവർ, രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ആദ്യ ജയം നേടിയത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും മുംബൈയ്ക്കു പ്ലേഓഫ് സാധ്യതയില്ല.

MORE IN SPORTS
SHOW MORE