മുതിർന്ന ഹോക്കി താരങ്ങൾക്കായി സംഘടന; ‘സ്പാ’ എന്ന് ചുരുക്കപ്പേര്

കേരളത്തിൽ ഹോക്കിയുടെ പ്രചാരം വർധിപ്പിക്കുന്നതിനും കളിക്കാർക്കു സാമ്പത്തിക സഹായം ഒരുക്കുന്നതിനുമായി പുതിയ സംഘടനയുമായി സീനിയർ ഹോക്കി താരങ്ങൾ. കൊല്ലത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ മുതിർന്ന ഹോക്കി താരങ്ങളെ ആദരിച്ചു. 

സീനിയര്‍ പ്ളയേഴ്സ് അസോസിയേഷന്‍‌ ഒാഫ് ഹോക്കി...സ്പാ എന്ന ചുരുക്കപ്പേരിലാണ് സീനിയര്‍ ഹോക്കി താരങ്ങളുടെ പുതിയ സംഘടന. 

കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എക്സ് ഏണസ്റ്റ് സ്പായുടെ ലോഗോ പ്രകാശനവും നടത്തി.

സംസ്ഥാനത്തെ മുതിര്‍ന്ന ഹോക്കി താരവും കോച്ചുമായ റൂഫസ് ഡിസൂസ, രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി ജോര്‍ജ് നൈനാന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് സൗഹൃദമല്‍സരവും നടന്നു.സംസ്ഥാനത്ത് ഹോക്കിയുടെ പ്രചാരം വർധിപ്പിക്കുക, ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുക, കളിക്കാർക്ക് സാമ്പത്തികമായി സഹായം നല്‍കുക എന്നിവയാണ് സ്പായുടെ ലക്ഷ്യങ്ങൾ. ഹോക്കി സ്‌റ്റേറ്റ് സീനിയര്‍ ടീമില്‍ ഒരു വര്‍ഷമെങ്കിലും കളിച്ചവര്‍ക്കാണ് സ്പായില്‍ അംഗത്വം ലഭിക്കുക.