സെനഗലിനായി കിരീടം നേടാനുറച്ച് സാദിയോ മാനെ; പ്രതീക്ഷയോടെ ആരാധകർ

sadiomane-08
ചിത്രം; ഗൂഗിൾ
SHARE

ലിവര്‍പൂള്‍ ജേഴ്സിയില്‍ കിരീടങ്ങള്‍ ഒരുപാട് സ്വന്തമാക്കിയെങ്കിലും ആഫ്രിക്ക കപ്പിനോളം വരില്ലെന്ന് സാദിയോ മാനെ.  2019ല്‍ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ മാനെയുടെ മികവില്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സെനഗല്‍.

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം ക്ലൈമാക്സിലേയ്ക്ക് കടക്കുമ്പോള്‍ ലിവര്‍പൂളിന്റെ മല്‍സരങ്ങള്‍ ഉപേക്ഷിച്ച് ദേശീയ ടീമിനൊപ്പം ചേര്‍ന്ന മാനെയ്ക്ക് നന്ദിപറയുകയാണ് സെനഗല്‍ ആരാധകര്‍. സെനഗലുകാരെ പോലെ തന്നെ വന്‍കരയുടെ കിരീടം മാനയും അത്രമാത്രം ആഗ്രഹിക്കുന്നു.  ആഫ്രിക്ക കപ്പിനായി ക്ലബ് കരിയറില്‍ നേടിയ എല്ലാ കിരീടങ്ങളും വച്ചുമാറാന്‍ തയ്യാറെന്ന് സാദിയോ മാനെ.  തിങ്കളാഴ്ച നടക്കുന്ന ആദ്യമല്‍സരത്തില്‍ സിംബാബ്്വെയാണ് സെനഗലിന്റെ എതിരാളികള്‍.  ഗിനിയും മലാവിയും കൂടി ഉള്‍പ്പെടുത്ത ഗ്രൂപ്പില്‍ നിന്ന് സെനഗലിന് മുന്നേറാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. ചെല്‍സിയുടെ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയാണ് സെനഗലിന്റെ ഗോള്‍വല കാക്കുന്നത്. കോവിഡാണ് മറ്റൊരു വില്ലന്‍. മൂന്നുതാരങ്ങള്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തയ്യാറെടുപ്പിനെ ബാധിച്ചു.  2019ല്‍ ഫൈനലിലെത്തിയ സെനഗല്‍  അള്‍ജീരിയയോട് 1–0ന് പരാജയപ്പെട്ടിരുന്നു.

MORE IN SPORTS
SHOW MORE