23 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് ഹർഭജൻ; വിജയവും വിവാദവും നിറഞ്ഞ യാത്ര

harbajan
SHARE

ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 23 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ അറിയിച്ചത്. 417 ടെസ്റ്റ് വിക്കറ്റുകള്‍.. 269 ഏകദിനവിക്കറ്റുകള്‍–– 25 ട്വന്റി–20 വിക്കറ്റുകള്‍.. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഹാട്രിക് നേടിയ ഇന്ത്യന്‍ ബോളര്‍... അതും 2001–ല്‍ ഓസ്ട്രേലിയയ്ക്കെതിരെ.. ടെസ്റ്റില്‍ ഏറ്റവും കൂടുല്‍ വിക്കറ്രുകള്‍ നേടിയ നാലാമത്തെ ഓഫ് സ്പിന്നര്‍...

2007 ട്വന്റി–20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും കിരീടം നേടിയ ടീമംഗം. തുടക്കകാലത്ത് ബോളിങ് ആക്ഷനില്‍ കുരുങ്ങി കരിയര്‍. ബ്രേക്ക് ത്രൂ ഉണ്ടാകുന്നത് 2001–ല്‍. അനില്‍കുംബെല പരുക്കുമൂലം വിട്ടുനിന്നപ്പോള്‍ പകരക്കാരനായി ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയ്ക്കുള്ള ടീമിലെത്തി. വീഴ്ത്തിയത് 32 വിക്കറ്റുകള്‍. 2–1ന് പരമ്പരജയം. പിന്നീട് അങ്ങോട്ട് ഭജി ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായി. 

2003–ല്‍ വിരലിനേറ്റ പരുക്ക് വീണ്ടും സൈഡ് ബെഞ്ചിലിരുത്തി. 2004–ല്‍ ടീമില്‍ തിരിച്ചെത്തി. ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി 10 ഓ അതിലധികമോ വിക്കറ്റ് നേട്ടം 10 തവണ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റേയും പഞ്ചാബ്കിങ്സിന്റേയും ക്യാപ്റ്റനായിര്ുന്നു. 2011–ല്‍ ുംബൈയെ ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരാക്കി. 23 വര്‍ഷം നീണ്ട കരിയറില്‍ കരുത്തായി കൂടെയുണ്ടായിരുന്നവര്‍ക്ക് നന്ദി പറഞ്ഞാണ് ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്ാപിച്ചത്.

വിവാദങ്ങളും നിറഞ്ഞ കരിയറായിരുന്നു ഹര്‍ഭജന്റേത്. 2008–ലെ മങ്കി ഗേറ്റ് വിവാദം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക് വിളിച്ചുവരുത്തി.  അപ്പീലിലൂടെ വിലക്ക് നീക്കി. ഏപ്രിലില്‍ ഇതേ വര്‍ഷം ശ്രീശാന്തിനെ പ്രീമിയര്‍ ലീഗിനിടെ തല്ലിയതിന് ഏകദിന ടീമില്‍ നിന്ന് സസ്പെന്‍ഷനും നേരിട്ടിട്ടുണ്ട്. 2016–ലാണ് അവസാനരാജ്യാന്തരമല്‍സരം കളിച്ചത്. യുഎഇയ്ക്കെതിരെ ട്വന്റി–20യില്‍. 2009–ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

MORE IN SPORTS
SHOW MORE