ബാഡ്മിന്റന്‍ ലോകചാംപ്യന്‍ഷിപ്പ്; രണ്ട് ഇന്ത്യൻ താരങ്ങൾ സെമിയിൽ

bm-final
SHARE

ബാഡ്മിന്റന്‍ ലോകചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സെമിഫൈനലില്‍ കിഡംബി ശ്രീകാന്തിന് എതിരാളി ലക്ഷ്യ സെന്‍.  ആദ്യമായാണ് പുരുഷവിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ സെമിയിലെത്തുന്നത്. മലയാളി താരം എച്ച്.എസ്.പ്രണോയ് ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി.

ഇന്ന് സെമിഫൈനല്‍ ഫലം എന്തായാലും  ലോകചാംപ്യന്‍ഷിപ്പില്‍  രണ്ടുമെഡലുകള്‍ ഇന്ത്യയിലേയ്ക്ക്. ചൈനയുടെ യുന്‍ പെങ് സാഓയെ മൂന്നുഗെയിം നീണ്ട ത്രില്ലര്‍ പോരില്‍ തോല്‍പിച്ചാണ് ലക്ഷ്യ സെമിയില്‍ കിഡംബി ശ്രീകാന്തിനെ നേരിടാനെത്തുന്നത്. ഒരു മാച്ച് പോയിന്റ് സേവ് ചെയ്താണ് ലക്ഷ്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് 

അനായാസമായിരുന്നു ശ്രീകാന്തിന് ക്വാര്‍ട്ടര്‍ മല്‍സരം. 26 മിനിറ്റ് മാത്രം നീണ്ട മല്‍സരത്തില്‍ ഡച്ച് താരം മാര്‍ക്ക് കാല്‍യോവിനെ തോല്‍പിച്ചു

കിരീടം നിലനിര്‍ത്താന്‍ എത്തിയ സിന്ധു ക്വാര്‍ട്ടറില്‍ തായ് സൂ യിങ്ങിന്റെ വേഗതയ്ക്കും ഡ്രോപ് ഷോട്ടുകള്‍ക്കും മുന്നില്‍ കീഴടങ്ങി. 

ഇന്തൊനീഷ്യയുടെ ലോഹ് കീന്‍ യൂവിനോടാണ് പ്രണോയ് ക്വാര്‍ട്ടറില്‍ തോറ്റത്.  സ്കോര്‍ 21– 14,21–12

MORE IN SPORTS
SHOW MORE