ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് ജയം; പോയിന്‍റ് പട്ടികയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി

liverpool
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ന്യൂകാസില്‍ യുണൈറ്റഡിനെ  ലിവര്‍പൂള്‍ 3–1ന് തോല്‍പ്പിച്ചു. അതേ സമയം ചെല്‍സിയെ എവര്‍ട്ടന്‍ സമനിലയില്‍ 

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച്  ഏഴാം മിനിറ്റില്‍ ന്യൂകാസില്‍ മുന്നിലെത്തി. തിയാഗോയുടെ ദുര്‍ബല ക്ലിയറന്‍സ് മുന്‍ ലിവര്‍പൂള്‍ താരമായിരുന്ന ജോന്‍ജോ ഷെല്‍വി വലയിലെത്തിച്ചു. സ്വന്തം മൈതാനത്ത് തോല്‍ക്കാന്‍ മനസില്ലാത്ത ലിവര്‍പൂള്‍ ഡിയേഗോ ജോട്ടയിലൂടെ  ഗോള്‍ മടക്കി. 25 ാം മിനിറ്റില്‍ സാദിയോ മാനെ, മുഹമ്മദ് സല സഖ്യം ലിവര്‍പൂളിനെ മുന്നിലെത്തിച്ചു.  86ാം മിനിറ്റില്‍ ട്രെന്‍റ്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് ലിവര്‍പൂളിന്‍റെ ജയം ഉറപ്പിച്ചു.

 ഈ ജയത്തോടെ 40 പോയിന്‍റുമായി ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി. അതേ സമയം ചെല്‍സിയെ എവര്‍ട്ടണ്‍ സമനിലയില്‍ തളച്ചു. മല്‍സരത്തിന്റെ എഴുപതാം മിനിറ്റില്‍ മേസന്‍ മൗണ്ടിന്റെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തിയെങ്കിലും എഴുപത്തിനാലാം മിനിറ്റില്‍ ജറാദ് ബ്രാന്‍ത്‍വൈറ്റ് എവര്‍ട്ടണിനായി സമനില ഗോള്‍ നേടി. 37 പോയിന്‍റുള്ള ചെല്‍സി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 41 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

MORE IN SPORTS
SHOW MORE