'അത് ബിസിസിഐക്ക് വിടൂ; ഞങ്ങൾ കൈകാര്യം ചെയ്യും'; കോലി വിഷയത്തിൽ ഗാംഗുലി

ganguly-04
SHARE

വിരാട് കോലിയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ വിവാദങ്ങളോട് പ്രതികരിക്കാതെ സൗരവ് ഗാംഗുലി. 'കോലി വിഷയം ബിസിസിഐക്ക് വിട്ടേക്കൂ, ഞങ്ങൾ അത് വേണ്ടത് പോലെ കൈകാര്യം ചെയ്യു'മെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഈ വിഷയത്തിൽ ഇനി വാർത്താ സമ്മേളനമോ പ്രത്യേക പ്രസ്താവനയോ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ്, ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തു തുടരാൻ താൻ കോലിയെ നിർബന്ധിച്ചിരുന്നുവെന്ന ഗാംഗുലിയുടെ വെളിപ്പെടുത്തൽ കോലി തള്ളിക്കളഞ്ഞത്. ഇതേത്തുടർന്ന് വിഷയത്തിൽ പ്രതികരണവുമായി മുൻ താരങ്ങളായ സുനിൽ ഗാവസ്കർ, കപിൽ ദേവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ കോലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഗാംഗുലി നേരത്തെ പറഞ്ഞത്. എന്നാൽ ഇത് പരസ്യമായി കോലി നിഷേധിക്കുകയായിരുന്നു.

MORE IN SPORTS
SHOW MORE