പെഡ്രിയ്ക്കും പരുക്കേറ്റ് പുറത്തായി; ബാര്‍സിലോന ടീം ഡോക്ടറെ പുറത്താക്കി

barcadoctor-04
SHARE

കൗമാരതാരം പെഡ്രിയും പരുക്കേറ്റ് പുറത്തായതിന് പിന്നാലെ ബാര്‍സിലോന ടീം  ഡോക്ടറെ പുറത്താക്കി. കാലിലെ പേശികള്‍ക്ക് പരുക്കേറ്റ പെഡ്രിക്ക് അടുത്തവര്‍ഷമേ കളത്തില്‍ മടങ്ങിയെത്താനാകൂ. 

19ാം ജന്‍മദിനത്തിലാണ് പെഡ്രി പരുക്കേറ്റ് പുറത്താകുന്നത്. അടുത്തവര്‍ഷം ജനുവരി വരെ പെഡ്രിക്ക് കളത്തിലിറങ്ങാനാകില്ല. രണ്ടാഴ്ച മുമ്പാണ് പരുക്ക് ഭേദമായ പെഡ്രി പരിശീലനം പുനരാരംഭിച്ചത്. പിന്നാലെ വീണ്ടും പരുക്കിന്റെ പിടിയിലായത് ബാര്‍സലോനയ്ക്ക് കനത്ത തിരിച്ചടിയായി.  ഇതോടെയാണ് മെഡിക്കല്‍ മാനേജര്‍ ലൂയിസ് റ്റില്ലിനെയും ക്ലബ് ഡോക്ടര്‍  സാവി യാങ്കുഅസിനെയും പുറത്താക്കിയത്.  

പരുക്ക് പൂര്‍ണമായും ഭേദമാകാതെ പരിശീലനം പുനരാരംഭിച്ചതാണ് പെഡ്രിയുെട പരുക്ക് വഷളാകാന്‍ കാരണം. നേരത്തെ യുവതാരങ്ങളായ ഒസ്മാന്‍ ഡെബലെയുടെയും അന്‍സു ഫാറ്റിയുടെയും പരുക്ക് കൈകാര്യം ചെയ്യുന്നതിലും ബാര്‍സ മെഡിക്കല്‍ സംഘത്തിന് പിഴവുപറ്റിയിരുന്നു. ചാംപ്യന്‍സ് ലീഗിലെ നിര്‍ണായക മല്‍സരത്തില്‍ ബയണ്‍ മ്യൂണിക്കാണ് ബാര്‍സയുടെ എതിരാളികള്‍. ലാ ലീഗയില്‍ 20 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബാര്‍സ. 

MORE IN SPORTS
SHOW MORE