കളി തുടങ്ങും മുമ്പേ ഇന്ത്യ 'പേടിച്ച്' തോറ്റു; സമ്മർദ്ദം പ്രകടമായി; ഇൻസമാം

insamanpak-26
SHARE

ട്വന്റി-20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മൽസരം തുടങ്ങും മുൻപേ ഇന്ത്യ ഭയം കൊണ്ട് തോറ്റിരുന്നുവെന്ന് ഇൻസമാം ഉൾ ഹഖ്. ടീം ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായിരുന്നു. അത് കോലിയുൾപ്പടെയുള്ളവരുടെ ശരീരഭാഷയിൽ പ്രകടവുമായിരുന്നു. ലോകകപ്പിലെ ആദ്യ മൽസരം തന്നെ ഇന്ത്യ തോറ്റാണ് തുടങ്ങിയത്. അതും പാകിസ്ഥാനോടേറ്റ ആദ്യ തോൽവി. പിന്നീട് ടൂർണമെന്റിലൊരിക്കലും ആ ആഘാതത്തിൽ നിന്ന് കോലിയും സംഘവും മുക്തരായില്ലെന്നും ഇൻസമാം പറയുന്നു.

ടോസ് സമയത്തെ ഇന്റർവ്യൂവിൽ പോലും പരാജിതന്റെ ശരീരഭാഷയായിരുന്നു കോലിയുടേതെന്നും ബാബർ അസം കടുത്ത ആത്മവിശ്വാസത്തിലായിരുന്നുവെന്നും ഇൻസമാം കൂട്ടിച്ചേർത്തു. കരുത്തരായ ടീമാണ് ഇന്ത്യയുടേത് എന്നതിൽ സംശയം ലേശമില്ല. കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തെ പ്രകടനങ്ങൾ അതിന് ഉദാഹരണമാണ്. പക്ഷേ പാകിസ്ഥാനെതിരായ മൽസരം ഇന്ത്യയെ വല്ലാത്ത സമ്മർദത്തിലാക്കിയിരുന്നു. ഒരു ഘട്ടത്തിലും പ്രതീക്ഷിച്ചത് പോലെ കളിക്കാൻ ടീമിനായില്ലെന്നും മുന്‍ പാക് ക്യാപ്റ്റൻ വിലയിരുത്തുന്നു.

MORE IN SPORTS
SHOW MORE