'ഫ്യൂച്ചര്‍ ഹസ്ബന്റ്'; വിവാഹനിശ്ചയം അറിയിച്ച് ആഷ്‍ലി ബാർട്ടി

ashbarty-02
SHARE

ഓസ്ട്രേലിയന്‍ ടെന്നിസ് താരം ആഷ്‌ലി ബാര്‍ട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ ബാര്‍ട്ടിയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. 

ഫ്യൂച്ചര്‍ ഹസ്ബന്റ് എന്ന ക്യാപ്ഷനോടെയാണ് ആഷ്‌ലി ബാര്‍ട്ടി വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരുമായി പങ്കുവച്ചത്. ഏറെ നാളായി ഗാരി കിസിക്കുമായി പ്രണയത്തിലാണ് ആഷ് ബാര്‍ട്ടി. 2016–ല്‍ ബ്രൂക്ക്വാര്‍ട്ടര്‍ഗോള്‍ഫ് ക്ലബില്‍ വച്ചാണ് ഇരുവുരം കണ്ടുമുട്ടിയത്. തൊട്ടടുത്ത വര്‍ഷം ഇരുവരും ഒന്നിച്ച് ഒരു ചടങ്ങിനെത്തിയതോടെയാണ് പ്രണയം ആരാധകരറിഞ്ഞത്. 

 കടുത്ത ലിവര്‍പൂള്‍ ആരാധകനായ കിസിക്ക് ഗോള്‍ഫ് താരം കൂടിയാണ്. അതിമനോഹരമായ വര്‍ഷമാണ് ആഷ് ബാര്‍ട്ടിക്കിത്. വിംബിള്‍ഡന്‍ അടക്കം അഞ്ചുകിരീടമാണ് ബാര്‍ട്ടി സ്വന്തമാക്കിയത്.  ഡബ്ലുടിഎ ടൂര്‍ ഫൈനല്‍സില്‍ നിന്ന് വിട്ടുനിന്നെങ്കിലും എടിപി റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നലനിര്‍ത്താന്‍ ക്വീന്‍സ്‌ലാന്‍ഡക്കര്‍ക്കായി. തുടര്‍ച്ചയായി മൂന്ന ്സീസണുകളില്‍ ഒന്നാംറാങ്കില്‍ ഫിനിഷ് ചെയ്ത അഞ്ചാമത്തെ മാത്രം വനിതാതാരമാണ് ബാര്‍ട്ടി. 

MORE IN SPORTS
SHOW MORE