ജെസല്‍ കാര്‍നെയ്റോ കേരള ബ്ലാസ്റ്റേഴ്സ് നായകൻ; മികച്ച പ്രകടനത്തിനുള്ള പ്രതിഫലം

captain-01
SHARE

ജെസല്‍ കാര്‍നെയ്റോയെയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് നായകസ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ മൂന്നുക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു ഗോവക്കാരന്‍ ജസല്‍. ഗോവന്‍ പ്രഫഷണല്‍ ലീഗില്‍ പ്രകടനം കണ്ട് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച ജെസല്‍ രണ്ടുസീസണ്‍ കൊണ്ടെത്തിപ്പിടിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകസ്ഥാനം .2019 –20 സീസണില്‍ ബ്ലാസ്റ്റേഴ്സിന് ഒര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലെങ്കിലും ജസലിന്റെ പ്രകടനം ഓര്‍മപ്പെടുത്തലുകള്‍ അര്‍ഹിക്കുന്നു. ലെഫ്റ്റ് ബാക്കായ ജെസല്‍ വഴിയൊരുക്കിയത് അഞ്ചുഗോളുകള്‍ക്ക്. 

78 ക്ലിയറന്‍സ്, 28 ടാക്കിള്‍, 746 പാസുകള്‍. സീസണില്‍ മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്ന ഏകതാരവും ജസലായിരുന്നു. 2023 വരെ കരാര്‍ നീട്ടിനല്‍കിയാണ് ജസലിന്റെ മികച്ചപ്രകടനത്തിന് ബ്ലാസ്റ്റേഴ്സ് പ്രതിഫലമായി നല്‍കിയത്. സെര്‍ജിയോ സിഡോ പരുക്കേറ്റ് പുറത്തായതോടെ കഴിഞ്ഞതവണ ക്യാപ്റ്റന്റെ ആംബാന്‍ഡ് ജെസലിനായിരുന്നു. 

MORE IN SPORTS
SHOW MORE