ഷൂസിനുള്ളിൽ ബീയർ ഒഴിച്ചുകുടിച്ചു; ‘പിടിത്തംവിട്ട’ വിജയാഘോഷം; വിഡിയോ

win-celebration
SHARE

ഓസ്ട്രേലിയൻ ഡ്രൈവർ സാനിയേൽ റിക്കിയാർഡോ 2016 ജർമൻ ഗ്രാൻഡ് പ്രീക്കു ശേഷം ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ആരോധകർക്ക്  വ്യത്യസ്തമായ ഒരു ആഘോഷ മുറ കാട്ടിത്തന്നു. വിജയികൾക്കു സമ്മാനമായി നൽകുന്ന ഷാംപെയിൻ സ്വന്തം ഷൂസിനുള്ളിൽ ഒഴിച്ചു കുടിച്ചാണ് റിക്കിയാർഡോ അന്നു ജയം ആഘോഷിച്ചത്. ഇതിനുശേഷം റിക്കിയാർഡോ പതിവാക്കിയ ഈ ആഘോഷമുറ പിന്നീടു ലൂയിസ് ഹാമിൽട്ടൻ വരെ അനുകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, മാത്യു വെയ്ഡ്, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ക്രിക്കറ്റിലും സമാനമായ ആഘോഷപ്രകടനം ‘കൊണ്ടുവന്നിരിക്കുന്നു’. 

ട്വന്റി20 ലോകകപ്പ് നേട്ടത്തിനു ശേഷം ടീം ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെയാണു സംഭവം. ‘പിടിത്തം വിട്ട’ ആഘോഷത്തിന്റെ വിഡിയോ ഐസിസി ഔഗ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതോടെ വൈറലായി. 

മാത്യു വെയ്ഡ്, വലതു കാലിലെ ഷൂ വലിച്ചൂരിയതിനു ശേഷം ഷൂസിനുള്ളിൽ ബീയർ ഒഴിച്ചു കുടിക്കുന്നതു വിഡിയോയിൽ വ്യക്തമായി കാണാം. പിന്നാലെ തന്റെ പക്കൽ ഉണ്ടായിരുന്ന ബീയർ ആതേ ഷൂസിനുള്ളിൽതന്നെ ഒഴിച്ചതിനു ശേഷം മാർക്കസ് സ്റ്റോയ്നിസ് കുടിക്കുന്നതും വിഡിയോയിലുണ്ട്. നിറഞ്ഞ പിന്തുണയുമായി ഓസീസിലെ സഹതാരങ്ങളും ഇരുവർക്കും ചുറ്റുമുണ്ട്. 

MORE IN SPORTS
SHOW MORE