കെഎൽ രാഹുൽ പഞ്ചാബ് കിങ്സിൽ തുടരുമോ?; ഫ്രാഞ്ചൈസി ചർച്ച നടന്നെന്ന് റിപ്പോർട്ട്

klrahulwb
SHARE

ഐപിഎല്ലില്‍ കെ.എല്‍. രാഹുല്‍ അടുത്ത വര്‍ഷം പഞ്ചാബ് കിങ്ങ്സിലുണ്ടാകില്ലെന്ന് സൂചന. പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിനായി മറ്റു ഫ്രാഞ്ചൈസികള്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.  

2018ലാണ് കെ.എല്‍ രാഹുല്‍ പഞ്ചാബ് കിങ്ങ്സിലെത്തുന്നത്. പിന്നീടിങ്ങോട്ട് പഞ്ചാബിന്റെ എല്ലാമെല്ലാമായിരുന്നു . 2019 മുതല്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത രാഹുല്‍ മികച്ചഫോമിലായിരുന്നു.  നാല് സീസണുകളിലും അഞ്ഞൂറിലേറെ റണ്‍സ്. വ്യക്തിഗത മികവില്‍ രാഹുല്‍ അപാര ഫോമിലായിരുന്നെങ്കിലും ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നത് വിനയായി. രാഹുലിന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ പോലും പ്ലേ ഓഫിലെത്താന്‍ പഞ്ചാബിനായില്ല. സ്കോറിങ്ങിലെ മെല്ലെപ്പോക്കിലും രാഹുലിനെതിരെ ആരാധകരോക്ഷമുയര്‍ന്നു.  ഈ അവസരത്തിലാണ് ഇക്കൊല്ലത്തെ മെഗാ ലേലത്തില്‍ താര്തതെ പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രാഹുലിന്റെ കൂടി അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്  രാഹുലിനെ ക്യാപ്റ്റനായി പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാംഗ്ലൂരിന് പുറമേ കൊല്‍ക്കത്തയും ഹൈദ്രബാദും രാഹുലായി രംഗത്തുവരുമെന്നും സൂചനകളുണ്ട്. 

ഈ വര്‍ഷം നടക്കുന്ന മെഗാ ലേലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. എത്ര താരങ്ങളെ നിലനിര്‍ത്തും എന്നകാര്യത്തിലും അന്തിമ തീരുമാനം വന്നിട്ടില്ല. 

MORE IN SPORTS
SHOW MORE
Loading...
Loading...