തിരിച്ചുകിട്ടി ഷൂവും മോതിരവും; നന്ദി പറഞ്ഞ് ആൻഡി മറെ

Murray-Weeding-Ring
SHARE

ഷൂവും അതില്‍ കെട്ടിയിരുന്ന വിവാഹമോതിരവും തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെ. ഇന്ത്യാന വെല്‍സ് ടൂര്‍ണമെന്റില്‍ മല്‍സരിക്കാനെത്തിയപ്പോഴാണ് ഷൂവും വിവാഹമോതിരവും മോഷണംപോയത്. 

കോര്‍ട്ടിലിറങ്ങും മുമ്പ് വിവാഹമോതിരം ഷൂലെയ്സില്‍ കെട്ടിവെയ്ക്കുന്നതാണ് അന്‍ഡി മറെയുടെ ശീലം. ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റില്‍ മല്‍സരിക്കാനായി കാലിഫോര്‍ണിയയിലെത്തിയ മറെ ഷൂവില്‍ നിന്ന് വിവാഹമോതിരം തിരിച്ചെടുക്കാന്‍ മറന്നു. ഹോട്ടല്‍ മുറിയുടെ പുറത്ത് ഉണക്കാന്‍ വെച്ച ഷൂ നഷ്ടപ്പെട്ടു, കൂടെ വിവാഹമോതിരവും. 

മറെയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വയറലായതോടെ ഷൂവും മോതിരവും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തിരിച്ചുകിട്ടി. മോതിരം ഷൂവില്‍ കെട്ടിവയ്ക്കുന്ന പതിവ് ഇതുകൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്നും മറെ പറയുന്നു

MORE IN SPORTS
SHOW MORE
Loading...
Loading...