'വിമാനത്തിൽ ബോംബ് വയ്ക്കും'; ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീമിന് ഭീഷണി സന്ദേശം

kiwis-21
ചിത്രം; ഗൂഗിൾ
SHARE

ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ന്യൂസിലൻഡ് വനിതാ ടീമിന് നേരെ ബോംബ് ഭീഷണി. പുരുഷ ടീം സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെയാണ് അജ്ഞാത സന്ദേശം. നാട്ടിലേക്ക് ടീം മടങ്ങുന്ന വിമാനത്തിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. 

ഇംഗ്ലണ്ടുമായുള്ള മൂന്നാം ഏകദിനം ഇന്ന് നടക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. അതേസമയം മത്സരവുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ വ്യക്തമാക്കി. ടീമിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 

ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. എന്നാൽ ഭീഷണിയെ തുടർന്ന് പരിശീലനം ഉപേക്ഷിച്ചെന്നതടക്കം പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ടീം ലെസ്റ്ററിലെത്തിയിട്ടുണ്ടെന്നും വ്യാജ പ്രചരണങ്ങളോട് പ്രതികരണം ഉണ്ടായിരിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി.

MORE IN SPORTS
SHOW MORE
Loading...
Loading...