യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോൾ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ച് യങ് ബോയ്സ്

ucl
SHARE

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ച് യങ് ബോയ്സ്. ബാര്‍സിലോനയ്ക്ക് തോല്‍വി. ചെല്‍സിയും യുവന്റസും ജയിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ  ചാംപ്യന്‍സ് ലീഗില്‍ കൂടുതല്‍ മല്‍സരം കളിക്കുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മഡ്രിഡ്, ലിവര്‍ പൂള്‍ എന്നീ ടീമുകള്‍ ഇന്നിറങ്ങും.   

ഇഗര്‍ കസിയസിന്റെ 177മല്‍സരങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്തിയ റൊണാള്‍ഡോ  പതിമൂന്നാം മിനിറ്റില്‍ മാ‍ഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പിന്നീട് അങ്ങോട്ട് സ്വിസ് ക്ലബ്ബ് യങ് ബോയ്സിന്റെ മികവാണ് കണ്ടത്. 35ാം മിനിറ്റില്‍ പ്രതിരോധ താരം ആരോണ്‍ വാന്‍ ബിസാക്ക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ യങ് ബോയ്സ് കളി നിയന്ത്രണത്തിലാക്കി. അറുപത്തിയാറാം മിനിറ്റില്‍ ഒപ്പമെത്തിയ യങ് ബോയ്സ്, മല്‍സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ജസി ലിങാര്‍ഡിന്റെ പിഴവില്‍ വിജയ ഗോള്‍ നേടി. മൗമി എന്‍ഗാമാലുവും തിയോസെന്നും ഗോള്‍ നേടി. 

ലയണല്‍ മെസിയും അന്റോയിന്‍ ഗ്രീസ്മാനും പടിയിറങ്ങിയ ബാര്‍സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബയണ്‍ മ്യൂണിക്ക് തകര്‍ത്തു. മുള്ളര്‍ ഒരു ഗോളും  ലെവന്‍ഡോവ്സ്കി രണ്ട് ഗോളുകളും നേടി. റഷ്യന്‍ ചാംപ്യന്മാരായ സെനിറ്റിനെ നിലവിലെ യൂറോപ്യന്‍ ചാംപ്യന്മാരായ ചെല്‍സി എതിരില്ലാത്ത ഒരു ഗോളിന് തോല്‍ച്ചു. ഈ സീസണില്‍ ചെല്‍സിക്കൊപ്പം ചേര്‍ന്ന റൊമേലു ലുക്കാക്കുവായിരുന്നു സ്കോറര്‍. യുവന്റസ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മാല്‍മോയെ തോല്‍പിച്ചു. വിയ്യറയല്‍,സെവിയ്യ,വുള്‍സ്ബര്‍ഗ് എന്നീടീമുകള്‍ സമനില നേടി.

MORE IN SPORTS
SHOW MORE
Loading...
Loading...