ദേശീയ വടംവലി മത്സരം; മിന്നും പ്രകടനം നടത്തി പാലക്കാട്ടെ താരങ്ങള്‍; അഭിമാനം

tug-of-war
SHARE

ദേശീയ വടംവലി മത്സരത്തിൽ സുവർണനേട്ടം കൈവരിച്ച കേരള ടീമിനു വേണ്ടി മിന്നും പ്രകടനം നടത്തി പാലക്കാട്ടെ താരങ്ങള്‍. രാജസ്ഥാനില്‍ നടന്ന മത്സരത്തിൽ നാല് സ്വർണവും രണ്ട് വെള്ളിയുമാണ് കേരളം സ്വന്തമാക്കിയത്. നേട്ടങ്ങളുെട നിരയുണ്ടെങ്കിലും സംസ്ഥാനത്ത് വടംവലി ഓണത്തിന് മാത്രമുള്ള മല്‍സരമെന്നാണ് പലരും കരുതുന്നതെന്നാണ് വിമര്‍ശനം. 

ഇതരനാട്ടിലെ കായികതാരങ്ങളെ വിറപ്പിക്കാന്‍ കേരളത്തിലെ കുട്ടികള്‍ക്കായി. വിവിധ ഇനങ്ങളില്‍ സ്വര്‍ണമുള്‍പ്പെടെയുള്ള മെഡല്‍ നേട്ടവും സ്വന്തമാക്കി. ഈ കരുത്തും കുട്ടികളുടെ ബലാബലവും കേരളത്തില്‍ അത്രകണ്ട് ആരും ഗൗരവമായെടുക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വേണ്ടത്ര അംഗീകാരം നല്‍കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ഇവര്‍ക്ക് അടിസ്ഥാന സൗക്യമൊരുക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ക്കാകുന്നില്ല. ഇതിന് മാറ്റമുണ്ടായാലേ കൂടുതല്‍ താരങ്ങള്‍ ഈ മേഖലയിലേക്ക് എത്തൂ. 

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അറുപതംഗ സംഘത്തിലെ പതിനെട്ടുപേരും പാലക്കാട്ടുകാർ. പാലക്കാട് വ്യാസവിദ്യാപീഠം സ്കൂളിൽ കേരള കോച്ച് ടെലിൻ തമ്പി, മുഹമ്മദ് റഷീദ്, ഇർഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാന ടീമിന്റെ പരിശീലനം. പ്രതികൂല സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു നടത്തിയ പരിശീലനമാണ് നേട്ടത്തിനു പിന്നിലെന്ന് വടംവലി അസോസിയേഷൻ വ്യക്തമാക്കി. 

MORE IN SPORTS
SHOW MORE
Loading...
Loading...