ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ്; കേരളത്തിന് കിരീടം

kalaripayattu
SHARE

ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍റെ ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ ചാവക്കാട് വല്ലഭട്ടാ കളരിയുടെ കരുത്തില്‍ കേരളം ജേതാക്കളായി. പന്ത്രണ്ടു സംസ്ഥാനങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലാണ് കേരളത്തിന് കിരീടം. 

ചാവക്കാട് വല്ലഭട്ടാ കളരിയുടെ വിദ്യാര്‍ഥികള്‍ക്കു കിട്ടിയ അന്‍പത്തിമൂന്നു പോയന്റാണ് കേരളത്തിന് നിര്‍ണായകമായത്. ആറു സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും വല്ലഭട്ട കളരിയുടെ വിദ്യാര്‍ഥികള്‍ക്കു ലഭിച്ചു. തൊണ്ണൂറ്റിരണ്ടാം വയസിലും മുടങ്ങാതെ പുലര്‍ച്ചെ കളരി പരിശീലിപ്പിക്കുന്ന ഉണ്ണി ഗുരുക്കളായിരുന്നു വിദ്യാര്‍ഥികളുടെ കരുത്ത്.

2022ല്‍ ഹരിയാനയില്‍ നടക്കുന്ന അടുത്ത ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പരിശീലനത്തിലാണ് വിദ്യാര്‍ഥികള്‍. ബല്‍ജിയത്തിലും ഫ്രാന്‍സിലും ഇതേ കളരി സംഘം പരിശീലനം നടത്തുന്നുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...