വാക്ക് പാലിച്ചു; മെഡലുമായി എത്തിയ സിന്ധുവിനൊപ്പം ഐസ്ക്രിം കഴിച്ച് മോദി

modi-sindhu-ice-cream
SHARE

മെഡലുമായി വരുമ്പോൾ നമുക്ക് ഒരുമിച്ച് ഐസ്ക്രീം കഴിക്കാം എന്ന് പി.വി സിന്ധുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ വാക്ക് അദ്ദേഹം പാലിച്ചു.  ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രഭാത ഭക്ഷണ സമയത്ത് സിന്ധുവിനാെപ്പം ഐക്സ്ക്രീം കഴിച്ച് അദ്ദേഹം മൽസരങ്ങൾക്ക് മുൻപ് െകാടുത്ത വാക്ക് പാലിച്ചു.

‘റിയോ ഒളിംപിക്സിനിടെ ഐസ്ക്രീം കഴിക്കരുതെന്നു സിന്ധുവിനു താക്കീതുണ്ടായിരുന്നു. ടോക്കിയോയിൽ വിലക്ക് വല്ലതുമുണ്ടോ?’ എന്ന് മോദി ഒളിംപിക്സിന് പോകുന്നതിന് മുൻപ് സിന്ധുവിനോട് ചോദിച്ചിരുന്നു. ഭക്ഷണകാര്യത്തിൽ അത്‌ലീറ്റുകൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണു നിയന്ത്രണമെന്നും സിന്ധു പറഞ്ഞിരുന്നു. മടങ്ങിവരുമ്പോൾ കാണാമെന്നും അന്ന് നിങ്ങൾക്കൊപ്പം ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്നും മോദി അന്ന് മറുപടി പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള് എന്നതും പ്രത്യേകതയാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...