‘ആരാണ്..എന്താണ്..?’; ഇന്ത്യൻ ജഴ്സിയിൽ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ; പിന്നെ ഉപദേശം..

jarvo-video
SHARE

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലോർഡ്സിലെ കാണികളെ രസിപ്പിച്ച് ഇന്ത്യയെ ഫീൽഡിങ്ങിൽ ‘സഹായിക്കാൻ’ എത്തിയ ഇംഗ്ലിഷുകാരൻ. മത്സരത്തിനിടെ ഇന്ത്യൻ ജഴ്സിയിണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ ഇദ്ദേഹം ഇന്ത്യൻ താരങ്ങൾക്ക് ഫീൽഡിങ് നിർദ്ദേശങ്ങൾ നൽകി ‘ക്യാപ്റ്റന്റെ റോളി’ലായിരുന്നു. എന്നാൽ അപകടം മണത്ത സുരക്ഷാ ജീവനക്കാർ ഓടിയെത്തിയ ഇദ്ദേഹത്തെ ഗ്രൗണ്ടിൽനിന്ന് മാറ്റി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുഹമ്മദ് സിറാജ് ഉൾപ്പെടെയുള്ള താരങ്ങൾ രസകരമായ ഈ നിമിഷങ്ങൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

മൂന്നാം ദിനം ഉച്ചഭക്ഷണത്തിനുശേഷമാണ് ആരാധകരെയും താരങ്ങളെയും രസിപ്പിച്ച സംഭവം അരങ്ങേറിയത്. ഇന്ത്യൻ താരങ്ങൾ രണ്ടാം സെഷനായി ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ഗാലറിയിൽനിന്ന് ഒരു ‘അജ്ഞാതൻ’ കൂടി ഒപ്പം കൂടിയത്. ഇന്ത്യയുടെ അതേ ജഴ്സി ധരിച്ചെത്തിയ ഇദ്ദേഹത്തെ ആദ്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇയാൾ ധരിച്ചിരുന്ന 69–ാം നമ്പർ ജഴ്സിയിൽ ‘ജാർവോ’ എന്നാണ് പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു.

പിന്നീടാണ് ഇന്ത്യൻ ജഴ്സിയണിഞ്ഞെത്തിയ ‘ഇംഗ്ലിഷുകാരനെ’ സുരക്ഷാ ജീവനക്കാർ തിരിച്ചറിഞ്ഞത്. ഉടൻ ഗ്രൗണ്ടിലെത്തിയ ഇവർ ഇയാളെ ഗാലറിയിലേക്ക് തിരികെ അയയ്ക്കാൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ ജീവനക്കാരുമായി തർക്കിച്ച ഇദ്ദേഹം ഗ്രൗണ്ടിൽത്തന്നെ തുടരാനുള്ള പുറപ്പാടിലായിരുന്നു. ഇന്ത്യയുടെ ഫീൽഡിങ് ക്രമീകരിക്കാനുള്ള നിർദ്ദേശങ്ങളുമായി ഗ്രൗണ്ടിൽത്തന്നെ തുടരാൻ ഇദ്ദേഹം ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ ബലമായി ഗ്രൗണ്ടിൽനിന്ന് നീക്കി.

ടെസ്റ്റ് മത്സരത്തിൽ കളിക്കുന്ന താരത്തേപ്പോലെയാണ് ഇയാൾ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിലെത്തിയതെന്ന് കമന്ററി ബോക്സിൽനിന്ന് മുൻ ഇംഗ്ലിഷ് താരം മൈക്കൽ ആതർട്ടൺ ചിരിയോടെ വെളിപ്പെടുത്തി.

MORE IN SPORTS
SHOW MORE
Loading...
Loading...