ആരാധകർക്ക് ആവേശം നൽകി ലയണൽ മെസിയുടെ പാരീസ് വരവ്

messi-paris
SHARE

കാത്തിരുന്ന ആരാധകർക്കു മുന്നിൽ  ഈഫൽ ടവറോളം  ആവേശം നൽകിയാണ്, ലയണൽ മെസ്സിയുടെ പാരീസ് വരവ്. വിമാനത്താവളത്തിലും, പിഎസ്ജി സ്റ്റേഡിയത്തിന് മുന്നിലും,  നഗരത്തിലുമെല്ലാം മെസ്സി പ്രത്യക്ഷപ്പെടുന്നതും കാത്തിരുന്നു ആരാധകർ. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഈഫൽ ടവറിനു കീഴിൽ മാത്രമല്ല, എവിടെ വേണമെങ്കിലും ലയണൽ മെസ്സി പ്രത്യക്ഷപ്പെടാം എന്ന സ്ഥിതിയായിരുന്നു രാത്രിയോളം. "പാരിസിലിതാ പുതിയൊരു വജ്രം" എന്നായിരുന്നു മെസ്സിയുടെ വരവിനെക്കുറിച്ച് പിഎസ്ജി ആദ്യം എഴുതിയ വരികൾ. പിഎസ്ജി ജേഴ്‌സിയിൽ മെസ്സിയെ നേരിട്ടു കാണാൻ കൊതിച്ചിരിക്കുകയാണ് ആരാധകർ. വിമാനമിറങ്ങിയ നിമിഷംമുതൽ ഫുട്ബോൾ ആരാധകരുടെ കണ്ണുകൾ ലയണൽ മെസ്സിയെ തേടിക്കൊണ്ടിരുന്നു. പിഎസ്ജിയുടെ സ്റ്റേഡിയത്തിനു മുന്നിൽ വലിയ ആൾകൂട്ടം തമ്പടിച്ചു. പിഎസ്ജി യുടെ ചില്ലു ജാലകത്തിലൂടെ മെസ്സി കൈവീശി കാണിക്കുന്നതും പ്രതീക്ഷിച്ചു മണിക്കൂറുകളോളം ആരാധകർ കാത്തിരുന്നു. ഗ്രൗണ്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മെസ്സിയെ കണ്ടുവെന്ന് അഭ്യൂഹം പരന്നാൽ ആളുകൾ കൂട്ടത്തോടെ അങ്ങോട്ടോടും.

കരാറൊപ്പിട്ടു പുതിയ ജേഴ്സിയിൽ  ഇറങ്ങാൻ പ്രിയപ്പെട്ട ലിയോ പാരീസിൽ എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി നിൽക്കുകയാണ്, അവർക്ക് എങ്ങനെയെങ്കിലും ലയണൽ മെസ്സിയെ ഒരു നോക്കു കാണണം. 

MORE IN SPORTS
SHOW MORE
Loading...
Loading...