വെറുംകയ്യോടെ ജോക്കോവിച്ച്; വെങ്കല മെഡല്‍ മല്‍സരത്തില്‍ തോൽവി

OLYMPICS-2020-TEN/M-SINGLES-8FNL
SHARE

 ഒളിംപിക്സിൽ സ്വർണം നേടി ടെന്നിസ് ചരിത്രത്തിൽ സുവർണ ചരിത്രമെഴുതാനുള്ള നൊവാക് ജോക്കോവിച്ചിന്റെ മോഹം പൊലിഞ്ഞു. പുരുഷ സിംഗിൾസ് സെമിഫൈനലിൽ ജർമൻ യുവതാരം അലക്സാണ്ടർ സ്വരേവാണ് സെർബിയൻ താരത്തെ വീഴ്ത്തിയത് (1–6, 6–3, 6–1). ഇരുപത്തിനാലുകാരൻ സ്വരേവ് ഫൈനലിൽ റഷ്യയുടെ കാരൻ ഖാച്ചനോവിനെ നേരിടും. പുറത്തായതോടെ കലണ്ടർ വർഷം 4 ഗ്രാൻ‌സ്‌ലാം കിരീടങ്ങളും ഒളിംപിക്സ് സ്വർണവും നേടി അപൂർവമായ ‘ഗോൾഡൻ സ്‌ലാം’ കൈവരിക്കാം എന്ന ജോക്കോവിച്ചിന്റെ മോഹം വിഫലം. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങൾ നേടിയിരുന്നു ജോക്കോവിച്ച്. മിക്സ്ഡ് ഡബിൾസ് സെമിഫൈനലിൽ ജോക്കോവിച്ച്– നിന സ്റ്റോജനോവിച് സഖ്യം റഷ്യയുടെ എലേന വെസ്‌നിന–അസ്‌ലാൻ കാരറ്റ്സെവ് സഖ്യത്തോടു തോറ്റതോടെ സെർബിയയ്ക്ക് ഇന്നലെ ഇരട്ടത്തോൽവി.

വെങ്കലമെഡൽ മത്സരത്തിൽ ജോക്കോ–നിന സഖ്യം ഇന്ന് ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടി– ജോൺ പിയേഴ്സ് സഖ്യത്തെ നേരിടും. വനിതാ സിംഗിൾസിൽ ലോക വനിതാ ഒന്നാം നമ്പർ താരമായ ബാർട്ടി ഒളിംപിക്സ് സിംഗിൾസിൽ ആദ്യറൗണ്ടിൽ തന്നെ പുറത്തായിരുന്നു. ജോക്കോയുടെ സിംഗിൾസ് വെങ്കലമെഡൽ മത്സരവും ഇന്നു തന്നെ. എതിരാളി സ്പെയിനിന്റെ പാബ്ലോ ബുസ്റ്റ. 2008 ബെയ്ജിങ് ഒളിംപിക്സിൽ ജോക്കോ വെങ്കലം നേടിയിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...