അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ദയനീയ പരാജയം; സെമികാണാതെ പുറത്ത്

archery n
SHARE

അമ്പെയ്ത്ത് ടീം ഇനത്തില്‍ ഇന്ത്യന്‍ പുരുഷടീമിന് ക്വാര്‍ട്ടറില്‍ ദയനീയ പരാജയം. കൊറിയയോട് 6–0ത്തിന് തോറ്റ ഇന്ത്യന്‍ സംഘം സെമികാണാതെ പുറത്തായി. അതാനുദാസിന്റെ ഫോമില്ലായ്മ ഇന്ത്യന്‍ പരാജയത്തിന്റെ ആക്കം കൂട്ടി. 

കൊറിയയോട് ഒരു മല്‍സരം പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി പുരുഷ ടീം. സെമി ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ സംഘത്തിന് ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താനായില്ല. മോശം ഫോമിനെ തുടര്‍ന്ന് മിക്സഡ് ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടി ശരിവയ്ക്കുന്നതായിരുന്നു ടീമിനത്തില്‍ അതാനു ദാസിന്റെ പ്രകടനം. ഒരിക്കല്‍പോലും ടാര്‍ജറ്റ് പൂര്‍ണതയിലെത്തിയില്ല.

അതേസമയം കരുത്തിനൊത്ത മികവ് കൊറിയന്‍ സംഘം ക്വാര്‍ട്ടറിലും ആവര്‍‌ത്തിച്ചു. ടാര്‍ഗറ്റ്  പൂര്‍ണതയിലെത്തിക്കാന്‍ കൊറിയന്‍ ആര്‍ച്ചര്‍മാര്‍ക്കായി.കസഖ്സ്ഥാനെ 6–2ന് തോല്‍പിച്ചായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്.

MORE IN SPORTS
SHOW MORE
Loading...
Loading...