വനിത ഹോക്കിയിൽ ഇന്ത്യക്ക് തുടക്കം നിരാശ; നെതർലൻഡ്സിനോട് 5-1ന് തോറ്റു

woman-hockey
SHARE

വനിത ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ലോകറാങ്കിങ്ങില്‍ നിന്ന് ഒന്നാമതുളള നെതര്‍ലന്‍ഡ്സിനോട് 5–1നാണ് തോറ്റു.ആദ്യരണ്ട് ക്വാര്‍ട്ടറുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ നെതര്‍ലന്‍‍‍ഡ്സിന് മുന്നില്‍ വീണത്. 

ആറാംമിനിറ്റില്‍ ആദ്യംഅക്കൗണ്ട് തുറന്നത് നെതര്‍ലന്‍ഡ്സ്. ഫെലിസ് ആല്‍ബേര്‍സാണ് സ്കോര്‍ ചെയ്തത്. പത്താംമിനിറ്റില്‍ ക്യാപ്റ്റന്‍ റാണി റാംപാലിലൂടെ ഇന്ത്യന്‍ തിരിച്ചടി.ആദ്യരണ്ട് ക്വാര്‍ട്ടറുകളില്‍ മികച്ച രീതിയില്‍ നെതര്‍ലന്‍ഡ്സിനെ പ്രതിരോധിക്കാനാകും ഇന്ത്യക്കായി. എന്നാല്‍ അവസാന രണ്ട് ക്വാര്‍ട്ടറുകള്‍ കളിമൊത്തം മാറ്റിമറിച്ചു. 

33–ാം മിനിറ്റില്‍ മാര്‍ഗോട്ട് വാന്‍ ഗെഫന്‍ നെതര്‍ലന്‍‍ഡ്സിന്റെ രണ്ടാംഗോള്‍ നേടി. 43–ാം മിനിറഅറഇല്‍ അല്‍ബേര്‍സ് വക മൂന്നാംഗോള്‍. രണ്ട് മിനിറ്റിനകം ഫ്രെഡെറിക് മാട്‌ലയിലൂടെ നാലാവട്ടവും ലക്ഷ്യം കണ്ടു.52–ാം മിനിറ്റില്‍ പെനല്‍റഅരി കോര്‍ണറില്‍ നിന്നുള്ള ഷോട്ട് വലയിലെത്തിച്ച ജാക്വലിനാണ് അഞ്ചാംഗോള്‍ നേടിയത്. തിങ്കളാഴ്ച ജര്‍മനിയുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

MORE IN SPORTS
SHOW MORE
Loading...
Loading...