വികാസ് കൃഷ്ണൻ പുറത്ത്; ബോക്സിങ്ങ് പ്രതീക്ഷയ്ക്ക് തിരിച്ചടി; തലകുനിച്ച് മടക്കം

vikas-krishnan
SHARE

ബോക്സിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വികാസ് കൃഷ്ണന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത് ടീം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. 69 കിലോ വിഭാഗത്തില്‍ 5-0നായിരുന്നു വികാസിന്റെ തോല്‍വി. ടോക്കിയോയിലേക്ക് വണ്ടികയറാന്‍ വികാസ് ഇടിച്ചിട്ട സാക്ഷാല്‍ ഒക്കാസവ തന്നെ വികാസിനെ ഇടിക്കൂട്ടില്‍ നിന്ന് പുറത്താക്കി. അതും ആദ്യം റൗണ്ടില്‍... മെഡല്‍ സ്വപ്നം കണ്ട് ടോക്കിയോയിലെത്തിയ വികാസിനെതിരെ ആധികാരികമായാണ് ലോക്കല്‍ ബോയികൂടിയായ ഒക്കാസവ ജയിച്ച് കയറിയത്.

2019 തുടക്കത്തില്‍ അമേരിക്കയില്‍ പോയി പരിശീലനം പൂര്‍ത്തിയാക്കിയെത്തിയ വികാസ് 2.0 യ്ക്ക് ഇന്നലെ എല്ലാം പിഴച്ച ദിവസമായിരുന്നു. പതിയെ തുടങ്ങാന്‍ ശ്രമിച്ച വികാസിനെ ആത്മവിശ്വാസം കൊണ്ട് ജപ്പാന്‍ താരം കീഴടക്കി. 

പതിനഞ്ചാം വയസില്‍ ബോക്സിങ് തുടങ്ങി പിന്നട് പരസ്യ മേഖലയിലേക്ക് തിരഞ്ഞ് ജിമ്മില്‍ പരീശീലകനായി ഏറെ ചുറ്റിയാണ് ഒക്കാസവ റിങ്ങിലെത്തുന്നത്. എന്നാല്‍ ഏറെ ചുറ്റിത്തിരഞ്ഞതിന്റെ ക്ഷീണമൊന്നും റിങ്ങില്‍ ജപ്പാന്‍ താര്തതിനില്ലായിരുന്നു. ആദ്യ റൗണ്ടില്‍ 10-8 ന് മുന്നില്‍ കയറിയ താരം അവസാനം വരെ പൂര്‍ണ ആധിപത്യത്തോടെയാണ് കളം നിറഞ്ഞത്. ഒടുവില്‍ തലകുനിച്ച് വികാസിന് റിങ്ങില്‍ നിന്ന് മടക്കം....

MORE IN SPORTS
SHOW MORE
Loading...
Loading...