നീന്തൽകുളത്തിൽ വൻ അട്ടിമറി; സ്വർണമീനായി അഹ്മദ് ഹഫ്നോയ്; വിസ്മയക്കുതിപ്പ്

ahmed-25
SHARE

നീന്തല്‍കുളത്തില്‍ 400 മീറ്ററില്‍ ഓസ്ട്രേലിയയെയും അമേരിക്കയെയും ഞെട്ടിച്ച് ടുണീഷ്യയുടെ 18വയസുകാരന്‍ അഹ്മദ് ഹഫ്നോയിക്ക് സ്വര്‍ണം. അവസാന അന്‍പത് മീറ്ററില്‍ നീന്തിക്കയറിയാണ് കൗമാരതാരം തലനാരിഴയ്ക്ക് സ്വര്‍ണം സ്വന്തമാക്കിയത്. 

400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ പ്രതീക്ഷിച്ചത് ഓസ്ട്രേലിയയുടെ ജാക്ക് മക്്്ലോഗ്്ലിനും  അമേരിക്കയുടെ കീറന്‍ സ്മിത്തും തമ്മിലുള്ള പോരാട്ടം. എന്നാല്‍ മല്‍സരം ചിത്രീകരിച്ച ക്യാമറിയില്‍ പോലും കണ്ണില്‍പെടാതെ എട്ടാം ലെയിനില്‍ ഒരാള്‍ മല്‍സരിക്കുന്നുണ്ടായിരുന്നു. ടുണീഷ്യയുടെ 18കാരന്‍ ഹഫ്നോയി. 250 മീറ്റര്‍വരെ മുന്നില്‍ നിന്ന മക്്്ലോഗ്്ലിന്‍ ഓസ്ട്രേലിയയ്ക്ക് ടോക്കിയോയിലെ ആദ്യസ്വര്‍ണം സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ പയ്യന്‍റെ കുതിപ്പ്. 

0.16സെക്കന്‍ഡിന്റെ മാത്രം വിത്യാസത്തില്‍ സ്വര്‍ണം ടുണീഷ്യയിലേയ്ക്ക്.  ടൂണീഷ്യയുടെ ചരിത്രത്തിലെ അഞ്ചാം സ്വര്‍ണമെഡലാണ്. നീന്തലില്‍ നിന്നുള്ള മൂന്നാമത്തെയും. 800 മീറ്ററിലും ഹഫ്നോയി മല്‍സരിക്കാനിറങ്ങും.  2019ല്‍ നടന്ന ജൂനിയര്‍  നീന്തല്‍ ലോകചാംപ്യന്‍ഷിപ്പില്‍  ഹഫ്നോയിക്ക് യോഗ്യതനേടാന്‍പോലും കഴിഞ്ഞിരുന്നില്ല. രണ്ടുവര്‍ഷത്തിനിപ്പുറം ലോകവേദിയില്‍ ഹഫ്നോയി കഴ്ചവെച്ചത് അവിശ്വസനീയ കുതിപ്പ്.

MORE IN SPORTS
SHOW MORE
Loading...
Loading...