ലോകത്തെ അമ്പരിപ്പിക്കാൻ തയ്യാറായി ഒളിമ്പിക്സിലെ കുട്ടിക്കൂട്ടം; കാത്തിരിപ്പ്

kids
SHARE

പഠിച്ച് നടക്കേണ്ട പ്രായത്തില്‍ കളിച്ച് നടന്ന് ചരിത്രം തീര്‍ക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. ടോക്കിയോയില്‍ ചേച്ചിമാരേയും ചേട്ടന്‍മാരേയും തോല്‍പിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ കാത്തിരിക്കുകയാണ്  ഈ കുട്ടിക്കൂട്ടം.

 കാരി കൊകോന ഹിരാകി.. ജപ്പാന്‍  ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപ്യന്‍. ഒളിംപിക്സില്‍ സ്കേറ്റ് ബോര്‍ഡിങ് മല്‍സരം അരങ്ങേറ്റം കുറിക്കുമ്പോള്‍ ഈ പന്ത്രണ്ടുകാരിയുടെ പ്രകടനത്തിനായി രാജ്യം കാത്തിരിക്കുന്നു. 2019 മുതല്‍ ഹാരാകി ലോക ചാംപ്യന്‍ഷിപ്പുകളില്‍ മല്‍സരിക്കുന്നുണ്ട്. സ്കേറ്റ് ബോര്‍ഡിലൂടെ പറന്ന് പറന്ന് സ്വര്‍ണം നേടാനാണ് പതിമൂന്നുകാരി  സ്കൈ ബ്രൗണ്‍ വരുന്നത്. വനതികളുട പാര്‍ക്ക് വിഭാഗത്തിലാണ് മല്‍സരിക്കുന്നത്. യൂട്യൂബില്‍ നോക്കിയാണ്  സ്കേറ്റിങ് പഠിച്ച സ്കൈ. ലോകത്തില ഏറ്റവും പ്രായം കുറഞ്ഞ സ്കേറ്റ് ബോര്‍ഡിങ് ചാംപ്യനാണ്.

കനേഡിയന്‍ നീന്തല്‍ താരം സമ്മര്‍ മക്കിന്റേഷ്. പ്രായം പതിനാല്. 200, 400, 800 മീററര്‍ ഫ്രീസ്റ്റൈലിലും റഇലേയിലും മല്‍സരിക്കും. മുന്‍ ഒളിംപ്യന്‍ ജില്‍ ഹോസ്റ്റെഡിന്റെ മകള്‍. സംഘര്‍ഭരിതമായ സിറിയയില്‍ നിന്ന് ലോക വേദിക്ക് ലഭിച്ച മാണിക്യമാണ് ഹെന്ദ് സസാ. ടേബിള്‍ ടെന്നിസ് ലോകറാങ്കിങ്ങില്‍ 155–ാം സ്ഥാനത്താണെങ്കിലും പതിനൊന്ന് വയസുകാരി സസായുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ എതിരാളികള്‍ കരുതിയിരിക്കണം. 

MORE IN SPORTS
SHOW MORE
Loading...
Loading...