'ഡജാരയെ' ഒഴിവാക്കി മിർസ; പുതിയ കുതിര ടോക്കിയോയിലെത്തി

equestrianmirza
SHARE

ഒളിംപിക്സിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കുതിരയെ മാറ്റി അശ്വാഭ്യാസത്തിലെ ഏക  ഇന്ത്യന്‍ മല്‍സരാര്‍ഥി  ഫൗവാദ് മിര്‍സ. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ പുതിയ കുതിര മെഡിക്കോട്ട് വിമാനമാര്‍ഗം ടോക്കിയോയിലെത്തി.  

മിക്കി എന്ന് വിളിപ്പേരുള്ള മെഡിക്കോട്ടിനെ പുറത്തിരുത്തി ഒരു അഭ്യാസത്തിനും ഫൗവാദ് മിര്‍സയില്ല. ഡാജാര ഫോര്‍ എന്ന കുതിരയ്കൊപ്പമാണ് ടോക്കിയോയില്‍ മല്‍സരിക്കുകയെന്ന്  മിര്‍സ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനനിമിഷമാണ് മനംമാറ്റം. തുടര്‍ച്ചയായുളള പരിശീലനമല്‍സരങ്ങളുടെ സമ്മര്‍ദം താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് ഡജാരയെ ഒഴിവാക്കുന്നതെന്ന് മിര്‍സ പറയുന്നു. ജര്‍മനിയില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ മെഡിക്കോട്ട് വിമാനമാര്‍ഗം  ടോക്കിയോയിലെത്തി.

മെഡിക്കോട്ടിനൊപ്പം കുതിച്ചുപാഞ്ഞാണ് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഫൗവാദ് മിര്‍സ ഇരട്ട വെള്ളിമെഡല്‍ നേടിയത്. ജൂലൈ 29 മുതലാണ് അശ്വാഭ്യാസ മല്‍സരങ്ങള്‍.  രണ്ടുപതിറ്റാണ്ടിന് ശേഷമാണ്  അശ്വാഭ്യാസത്തില്‍ ഇന്ത്യ മല്‍സരിക്കുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...