പീറ്റർ ഷിക്കിന്റെ അദ്ഭുതഗോൾ; സ്കോട്​​ലന്‍ഡിനെ തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്

euro-sports
SHARE

പീറ്റര്‍ ഷിക്കിന്റെ അദ്ഭുതഗോളില്‍ സ്കോട്്ലന്‍ഡിനെ തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ചെക്കിന്റെ വിജയം. മൈതാനമധ്യത്തുനിന്ന് ഷിക്ക് നേടിയ ഗോള്‍ യൂറോ ചരിത്രത്തിെല നീളമേറിയ ഗോളായി.  പത്തുപേരുമായി കളിച്ച പോളണ്ടിനെ സ്ലൊവാക്യ 2–1ന് അട്ടിമറിച്ചു 

ചെക്ക് ഹാഫിലേയ്ക്ക് ആക്രമിച്ചുകയറിയ സ്കോട്്ലന്‍ഡില്‍ നിന്ന്  യാദൃശ്ചികമായി കിട്ടിയ പന്ത്  മൈതാനമധ്യത്തുനിന്ന് ഷിക്ക് അടിച്ചുകയറ്റിയത് സ്കോട്ടിഷ് ഗോള്‍പോസ്റ്റില്‍. യൂറോ ചരിത്രത്തിലെ നീളമേറിയ ഗോള്‍. 23 വര്‍ഷത്തിന് ശേഷം പ്രധാനടൂര്‍ണമെന്റ് കളിക്കുന്നതിന്റെ അവേശത്തോടെ സ്കോട്്ലന്‍ഡ് പൊരുതിയെങ്കിലും ആദ്യഗോള്‍ നേടിയത് ചെക്ക് റിപ്പബ്ലിക്. 

ചെക് ഗോൾ കീപ്പർ വാക്്സ്ലിക്കിന്റെ  തകർപ്പൻ  സേവുകളും സ്കോട്‍ലൻഡ് പ്രതീക്ഷകൾ തകർത്തു. പോളണ്ട് ഗോള്‍കീപ്പര്‍ സെഷ്നിയുടെ സെല്‍ഫ്ഗോളില്‍ ലീഡെടുത്ത സ്ലൊവാക്യ,ക്രിക്കോവിയാക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിന് തൊട്ടുപിന്നാലെ വിജയഗോള്‍ നേടി 

MORE IN SPORTS
SHOW MORE
Loading...
Loading...