കോടതികയറി കോപ്പ; ടൂർണമെന്റിനെതിരായ ഹർജി നാളെ പരിഗണിക്കും

copaBrazil
SHARE

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് വീണ്ടും അനിശ്ചിതത്വത്തില്‍. കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ടൂര്‍ണമെന്റിന് നാല് ദിവസം മാത്രം ശേഷിക്കെ അടിയന്തര പ്രാധാന്യമുള്ള വിഷയമായാണ് ഹര്‍ജി ബ്രസീലിയന്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. 

ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി സംഘടനയുമാണ് കോടതിയെ സമീപിച്ചത്.  ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് ബ്രസീലിനെയാണ്.  നാലേമുക്കാല്‍ ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോപ്പ നടത്തുന്നതിനെതിരെ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങളും പരസ്യമായി രംഗത്തെത്തിയിരുന്നു.  

MORE IN SPORTS
SHOW MORE
Loading...
Loading...