'ഇന്ത്യ എനിക്കെന്റെ വീടുപോലെ'; ഓക്സിജൻ സിലിണ്ടറുകൾക്കായി 41 ലക്ഷം നൽകി ബ്രെറ്റ് ലീ

brett-28
SHARE

ഓക്സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ. 41 ലക്ഷം രൂപയാണ് താരം സംഭാവനയായി നൽകിയത്. വീട്ടിലെത്തിയ തോന്നലാണ് ഇന്ത്യയിലുള്ളപ്പോഴെല്ലാം അനുഭവപ്പെടാറുള്ളത്. കളിച്ചിരുന്നപ്പോഴും വിരമിച്ച ശേഷവും ഇന്ത്യക്കാരുടെ സ്നേഹത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും മഹാമാരിക്കാലത്ത് ഇന്ത്യയ്ക്കൊപ്പം നിൽക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും താരം സമൂഹ മാധ്യമത്തിൽ കുറിച്ചു. 

എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട കാലമാണെന്നും പരസ്പരം കഴിയുന്നത് പോലെ സഹായിക്കണമെന്നും താരം പറയുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ജാഗരൂകരായിരിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും ബ്രെറ്റ്ലീ ആദരമർപ്പിച്ചു. ശാരീരിക അകലം പാലിച്ച് കഴിയുന്നത്ര പുറത്തിറങ്ങാതെ മാസ്ക് ധരിച്ച് ഈ മഹാവ്യാധിയെ ചെറുക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പാറ്റ് കമ്മിൻസും ഇന്ത്യയ്ക്കായി സഹായം നൽകിയിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...