നാളെ ബാംഗ്ലൂർ-ഡൽഹി പോരാട്ടം; ആദ്യ തോൽവിയെ മറികടക്കാൻ ആർസിബി

rcb-dc
SHARE

ഐപിഎല്ലില്‍ നാളെ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. സൂപ്പര്‍ ഓവര്‍ ജയത്തിന്റെ ത്രില്ലില്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍ ചെന്നൈയോട് ഏറ്റ തോല്‍വിയുടെ ഹാങ്ങോവറിലാണ് ബാംഗ്ലൂര്‍.

ബാറ്റിങ്ങിലും ബോളിങ്ങിലും സന്തുലിതമായ രണ്ടുടീമുകളുടെ പോരാട്ടത്തിനാകും നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകുക. ഈ സീസണിലെ ആദ്യതോല്‍വിയെ ആര്‍സിബി എങ്ങിനെ മറികടക്കും എന്നാണ് നോക്കിക്കാണുന്നത്. ജഡേജ തകര്‍ത്തടിച്ച 20–ാം ഓവര്‍ വരെ പക്ഷേ മല്‍സരം  കൈക്കുള്ളിലായിരുന്നുവെന്നത് ആര്‍സിബിയുടെആത്മവിശ്വാസം നല്‍കുന്നതാണ്. ഹര്‍ഷാല്‍ പട്ടേല്‍–മുഹമ്മദ് സിറാജ് ബോളിങ് സഖ്യത്തില്‍ തന്നെയാണ് ആര്‍സിബിയുടെ ബോളിങ് പ്രതീക്ഷ. ദേവദത്ത്, എബിഡി,മാക്സ്‌വെല്‍ എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ കോലിയും ചേരുമ്പോള്‍ ബാറ്റിങ്ങില്‍ തീപാറും. സൂപ്പര്‍ഓവറിലും ജയിച്ച് കയറിയതിന്റെ ത്രില്ലിലാണ് ഡല്‍ഹി. ശിഖര്‍ ധവാന്‍ –പൃഥ്വി ഷോ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കുന്നത്. മധ്യനിരയില്‍ ഋഷഭ്പന്തും മികച്ച പ്രകനടമാണ് തുടരുന്നത്. 

മാര്‍ക്കസ് സ്റ്റൊയ്നിസ് –അക്സര്‍ പട്ടേല്‍ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമാകും. ആര്‍.അശ്വിന്‍ ടൂര്‍ണമെെന്റില്‍ നിന്ന് പിന്‍മാറിയതിനാല്‍ അമിത് മിശ്രയാകും സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിനെ നയിക്കുക. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇരുടീമിന്റേയും ആദ്യമല്‍സരമാണ് ഇത്. 

MORE IN SPORTS
SHOW MORE
Loading...
Loading...