ഇൗ ഭീതിയിൽ ഐപിഎൽ തുടരുന്നത് ശരിയോ? വിമർശിച്ച് ആദം ഗിൽക്രിസ്റ്റ്

gil-christ
SHARE

കോവിഡ് രാജ്യം മുഴുവൻ ഭീതി പടർത്തുമ്പോൾ ഐ.പി.എല്‍ തുടരുന്നത് ശരിയാണോ എന്ന ചോദ്യവുമായി ആസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്.

ട്വിറ്ററിലൂടെയാണ് ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം. നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ആസ്‌ട്രേലിയയും സമാന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല. 

രാജ്യത്ത കോവിഡ് വർധന ഭയപ്പെടുത്തുന്നതാണ്. ഇതിനിടയിലെ ഐപിഎൽ അനവസരത്തിലാണോ? അതോ ഒാരോ രാത്രിയിലും ആശ്വാസമാകുന്നതോ?

നിങ്ങളുടെ ചിന്തകളിൽ എന്തായാലും പ്രാർഥനകൾ‌ എന്നായിരുന്നു ഗിൽക്രിസ്റ്റിന്റെ പോസ്റ്റ്. 

ഐ.പി.എല്‍ ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അറിയിച്ചിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...