അത്​ലറ്റിക് മീറ്റിൽ പിറന്നത് മൂന്ന് റെക്കോർഡുകൾ; 36 ഇനങ്ങളിൽ ഫൈനൽ ഇന്ന്

track-17
SHARE

സംസ്ഥാന സീനിയർ -ജൂനിയർ അത്‍ലറ്റിക് മീറ്റിൽ എറണാകുളത്തിന്റെ കുതിപ്പ്. കാലിക്കറ്റ് സർവകലാശാല മൈതാനത്തു നടക്കുന്ന മീറ്റിൽ ഇതുവരെ മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്നു. ഇന്ന് 36 ഇനങ്ങളിൽ ഫൈനൽ നടക്കും. 

ഒരു വർഷത്തെ നിശ്ചലതക്ക് ശേഷം ട്രാക്കും ഫീൽഡും ചൂട് പിടിക്കുകയാണ്. നൂറു മീറ്ററുകൾ ഉൾപ്പെടെ ഇന്നലെ 67 ഇനങ്ങളിലായിരുന്നു  ഫൈനൽ. സീനിയർ വിഭാഗത്തിൽ 88 പോയിന്റുമായി എറണാകുളമാണ് മുന്നിൽ. കോട്ടയം രണ്ടാം സ്ഥാനത്തേക്ക് കയറി. ജൂനിയർ വിഭാഗത്തിലും ഒന്നാമതുള്ള  എറണാകുളത്തിന് 206 പോയിന്റാണ്.  176 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും. 

മൂന്ന് മീറ്റ് റെക്കോഡുകളാണ് ഇത് വരെ പിറന്നത്. കോവിഡ് പ്രതിസന്ധി കാരണം പരിശീലനവും മൽസരവും മുടങ്ങിയത് പ്രകടനത്തെയും നടത്തിപ്പിനെയും  ബാധിച്ചിട്ടില്ലെന്ന് സംഘാടകർ പറയുന്നു. ഇന്ന് 36 ഇനങ്ങളിൽ ഫൈനൽ നടക്കും. മീറ്റ് നാളെ അവസാനിക്കും. 

MORE IN SPORTS
SHOW MORE
Loading...
Loading...