ആദ്യ ബാഡ്മിന്റണ്‍ റാക്കറ്റ് സ്ട്രിങ്ങിങ് മത്സരത്തിന് സാക്ഷ്യംവഹിച്ച് കൊച്ചി

badmintonstring-03
SHARE

രാജ്യത്തെ ആദ്യ  ബാഡ്മിന്റണ്‍ റാക്കറ്റ് സ്ട്രിങ്ങിങ് മത്സരത്തിന് സാക്ഷ്യംവഹിച്ച് കൊച്ചി. കടവന്ത്ര ഒലീവ് ഹോട്ടലിലായിരുന്നു വേദി. മല്‍സരം ഒളിംപ്യന്‍ ഡീജു ഉദ്ഘാടനം ചെയ്തു

അതീവ ശ്രദ്ധയോടും സൂഷ്മതയോടും കൂടി മാത്രം ഓരോ സ്ട്രിങും കോര്‍ത്താലെ പൂര്‍ണ രൂപത്തില്‍ ബാഡ്മിന്റണ്‍ റാക്കറ്റുണ്ടാക്കാന്‍ സാധിക്കു. കോര്‍ട്ടിനുപിന്നില്‍ അധ്വാനിക്കുന്നവരെ സമൂഹത്തിന് മുന്‍പില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലിനിങ് ബാഡ്മിന്റണ്‍ റാക്കറ്റ് കമ്പനിയുടെയും പ്ലേവെല്‍ സ്പോര്‍ട്ട്സിന്റെയും ആഭിമുഖ്യത്തില്‍ മത്സരം നടത്തിയത്. 

36 പേര്‍ പങ്കെടുത്ത മത്സരത്തില്‍ എറണാകുളം സ്വദേശി രാജീവ് വിജയിയായി(വാട്ട്സാപ്പ് ഫോട്ടോ കൊടുക്കണേ). സ്ട്രിങ്ങില്ലാത്ത റാക്കറ്റും, കെട്ടാനാവശ്യമായ  സ്ട്രിങ്ങും ഒരു ലിനിങ്ങ് മഷീനുമാണ് മത്സരാര്‍ഥിക്ക് നല്‍കുന്നത്. ഇരുപത് മിനിറ്റിനുള്ളില്‍ ഏറ്റവും വേഗം ബാഡ്മിന്റണ്‍ റാക്കറ്റുണ്ടാക്കുന്നയാളെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ലിനിങ് കമ്പനി നല്‍കുന്ന നാല് ലക്ഷം രൂപയുടെ ബാഡ്മിന്റണ്‍ റാക്കറ്റ് നിര്‍മിക്കാനുള്ള മഷീനാണ് ഒന്നാം സമ്മാനമായി നല്‍കിയത്. വരും വര്‍ഷങ്ങളിലും മത്സരങ്ങള്‍ നടത്താന്‍ പദ്ധതിയുള്ളതായി സംഘാടകര്‍ അറിയിച്ചു

MORE IN SPORTS
SHOW MORE
Loading...
Loading...