നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ജോ റൂട്ട്; ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 555

joe-06
SHARE

ചെന്നൈ ടെസ്റ്റില്‍ ജോ റൂട്ടിന്റെ ഇരട്ടസെഞ്ചുറി മികവില്‍  രണ്ടം ദിനം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെന്ന നിലയില്‍. 100ാം ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ ബറ്റ്സ്മാനായി റൂട്ട്. ബെന്‍ സ്റ്റോക്സ് അര്‍ധസെഞ്ചുറി നേടി. 

ചെപ്പോക്കിലെ രണ്ടാം ദിവസവും സ്വന്തംപേരിലാക്കി ജോ റൂട്ട്. 100ാം ടെസ്റ്റില്‍ ഇരുനൂറ് റണ്‍സ്  നേട്ടം. 341 പന്തില്‍ നിന്നാണ് റൂട്ടിന്റെ കരിയറിലെ അഞ്ചാം ഇരട്ടസെഞ്ചുറി. 218 റണ്‍സെടുത്ത റൂട്ടിനെ ഷഹബാസ് നദീം പുറത്താക്കി. ജോ റൂട്ട് – ബെന്‍ സ്റ്റോക്സ് 4ാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്.

ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. 82 റണ്‍സെടുത്ത് സ്റ്റോക്സ് മടങ്ങി. രണ്ടാം ദിനം അവസാന മണിക്കൂറിലാണ് ചെപ്പോക്കിലെ പിച്ച് ബോളര്‍മാരെ തുണച്ചു തുടങ്ങിയത്. ഇഷാന്ത് ശര്‍മ ബട്്ലറെയും ആര്‍ച്ചറെയും അതിവേഗം മടക്കി. വാഷിങ്ടണ്‍ സുന്ദറും നദീമും അനായാസം റണ്‍സ് വഴങ്ങിയതാണ് ഇന്ത്യയ്ക്ക് വിനയായത്.  നദീം , അശ്വിന്‍, ബുംറ, ഇഷാന്ത് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി. 

MORE IN SPORTS
SHOW MORE
Loading...
Loading...