മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം; ഡോൾഫിൻ ക്ലബ് അവസാനറൗണ്ടിൽ

club
SHARE

കേരളത്തിലെ ആദ്യത്തെ നീന്തൽ ക്ലബ്ബുകളിലൊന്നായ തിരുവനന്തപുരം പിരപ്പൻകോട്  ഡോള്‍ഫിന്‍ ക്ലബാണ് മനോരമ സ്പോർട്സ് ക്ലബ്’ പുരസ്കാരത്തിനായുള്ള അവസാന റൗണ്ടിലെത്തിയ മൂന്നാം ക്ലബ്. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. 

നീന്തി രക്ഷപ്പെട്ട ഗ്രാമമാണു മാണിക്കൽ; കേരളത്തിൽ ഏറ്റവുമധികം സർക്കാർ ജോലിക്കാരുള്ള ഗ്രാമപഞ്ചായത്തുകളിലൊന്ന്. രണ്ടായിരത്തിലേറെപ്പേർ കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിലുള്ളതിൽ ഭൂരിപക്ഷവും നീന്തൽ മികവിലൂടെ ജോലി നേടിയവർ. മാണിക്കലിനെ കേരളത്തിന്റെ നീന്തൽ ഗ്രാമമാക്കി വളർത്തിയത് 68 വർഷത്തെ പാരമ്പര്യമുള്ള പിരപ്പൻകോട് ഡോൾഫിൻ ക്ലബ്ബാണ്; പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഒന്നര ഏക്കറോളം വിശാലമായ കുളമാണു ഡോൾഫിൻ ക്ലബ്ബിന്റെ കളരി.മുൻ ഇന്ത്യൻ ടീം പരിശീലകരടക്കം എൻഐഎസ് അംഗീകാരമുള്ള 2 ഡസനോളം കോച്ചുമാരുണ്ടിവിടെ

5 വയസ്സു മുതലുള്ള കുട്ടികൾ ക്ലബ്ബിൽ പരിശീലനം നടത്തുന്നു. വാട്ടർപോളോ പരിശീലനവുമുണ്ട്. 50 മീറ്റർ നീളമുള്ള 6 ട്രാക്കുകൾ കുളത്തിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ മൂന്നൂറോളം കുട്ടികളാണു പരിശീലിക്കുന്നത്. പരിശീലനത്തിനു ഫീസില്ല

MORE IN SPORTS
SHOW MORE
Loading...
Loading...