ഐഎസ്എല്ലിൽ ഇടംപിടിച്ച് ബിരിയാണി; ആരാധകപോരിന്റെ അപൂർവ്വകഥ

blastersbiriyani2
SHARE

ബിരിയാണിക്ക് ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മില്‍ എന്താണ് ബന്ധം? കഴിഞ്ഞ കുറിച്ചു ദിവസമായി സമൂഹമാധ്യമങ്ങളില്‍ ബിരിയാണിയാണ് താരം. അറിയാം ആ ബിരിയാണിക്കഥ

ബിരിയാണിക്കഥ അറിയാന്‍ ഒരല്‍പം ഫ്ലാഷ് ബാക്കിലേക്ക് പോകണം. കൃത്യമായി പറഞ്ഞാല്‍ 2019 നവംബര്‍ 23ലെ ബെംഗളൂരു എഫ്സി– ബ്ലാസ്റ്റേഴ്സ് മല്‍സരം വരെ. മല്‍സരം കണ്ഠീരവ സ്റ്റേഡിയത്തിലാണെങ്കിലും മ‍ഞ്ഞക്കടലായതോടെ ബെംഗളൂരു ജേഴ്സി ധരിച്ചെത്തുന്നവര്‍ക്ക് വെസ്റ്റ് ബ്ലോക് ബ്ലൂസ് ബിരിയാണി നല്‍കുമെന്ന് വാര്‍ത്ത പരന്നു. ആ മല്‍സരത്തില്‍  ബ്ലാസ്റ്റേഴ്സ് തോറ്റു. പക്ഷേ  ഇരു ടീമുകള്‍ക്കുമിടിയലെ വൈരം ബിരിയാണിയുടെ മണം പോലെ പരന്നൊഴുകി. മല്‍സശേഷം മികച്ച ബിരിയാണി ലഭിക്കുന്ന റസ്റ്ററന്റുകളുടെ വിവരം ബിഎഫ്സി ഔദ്യോഗിക സൈറ്റില്‍ ട്വീറ്റ് ചെയ്തു. ഈ സീസണിലെ ആദ്യപാദ മല്‍സത്തില്‍ 4–2ന് ബ്ലാസ്റ്റേഴ്സ് തോറ്റതിന് പിന്നാലെ പാര്‍ത്താലുവും ഗുര്‍പ്രീത് സിങ് സന്ധുവും ബിരിയാണി കഴിക്കുന്ന വീഡിയോ പങ്കുവച്ച് വീണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകരെ ബെംഗളൂരു പ്രകോപിപ്പിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ കെ.പി.രാഹുല്‍ ഇഞ്ചുറി ടൈം ഗോളില്‍ ജയിച്ചതോടെ ആരാധകരും ബ്ലാസ്റ്റേഴ്സും കടംവീട്ടി. ബെംഗളൂരു എഫ്സി പോസ്റ്റ് െചയ്ത മല്‍സരത്തിന്റെ ചിത്രത്തില്‍ ബിരിയാണി കമന്റുകള്‍ ഇരച്ചെത്തി. ബിരിയാണി സോള്‍ഡ് ഔട്ട് ബോര്‍ഡ് വയ്ക്കേണ്ട ഗതികേടിലായ ബിഎഫ്സി കമന്റ് ബോക്സ് പൂട്ടി. പിന്നാലെ വീഡിയോയുമായി ബ്ലാസ്റ്റേഴ്സുമെത്തി എത്തി.

എന്തായാലും ഈ വര്‍ഷത്തെ ഐഎസ്എല്ലിലെ ഹിറ്റ് ചാര്‍ട്ടില്‍ ബിരിയാണിക്കഥ ഇടംപിടിച്ചുകഴിഞ്ഞു.

  

MORE IN SPORTS
SHOW MORE
Loading...
Loading...