ടീമിന്റെ പരിശീലന ക്യാംപ് മാര്‍ച്ചില്‍ ദുബായില്‍: മികവുറ്റവർക്ക് അവസരം: പരിശീലകന്‍

teamindia3
SHARE

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാംപ് മാര്‍ച്ചില്‍ ദുബായില്‍ ആരംഭിച്ചേക്കും. ടീമില്‍ ഒട്ടേറെ മാറ്റങ്ങള്‍ ആവശ്യമാണെന്നും ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞു.

സുരേഷ് വാങ്യാം,ആകാശ് മിശ്ര, ആഷിഷ് റായി ... യുവതാരങ്ങളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ടീമിലേയ്ക്ക് ആര്‍ക്കൊക്കെ വിളിയെത്തിയേക്കാം എന്ന ചോദ്യത്തിന് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് മറുപടി നല്‍കിയത്. മന്‍വീര്‍ സിങ്ങിന്റെയും ഹാലിചരന്‍ നര്‍സാരിയുടെയും  പ്രകടനം തൃപ്തിനല്‍കുന്നതാണെന്നും സ്റ്റിമാച് പറയുന്നു. ഗോവ വിട്ട് മോഹന്‍ ബഗാനിലെത്തിയ മന്‍വീറിന്റെ തീരുമാനത്തെയും സ്റ്റിമാച്ച് പ്രശംസിച്ചു. പരുക്കും മോശം ഫോമും കാരണം നിലവിലെ ടീമില്‍ ഏറെ മാറ്റങ്ങള്‍ അനിവാര്യമാണെന്നും സ്റ്റിമാച്ച്. സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മലയാളി താരം കെ പി രാഹുലിനും ഇന്ത്യന്‍ സീനിയര്‍ ടീമിലേയ്ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഐഎസ്എല്‍ മല്‍സരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധവയ്ക്കുന്നതെന്നും രാഹുല്‍ പറയുന്നു

ഈ സീസണില്‍ കുറഞ്ഞത് രണ്ടുഗോളുകളെങ്കിലും നേടിയ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഇരുപതുകാരന്‍ കെ.പി.രാഹുല്‍.  

MORE IN SPORTS
SHOW MORE
Loading...
Loading...