നെറ്റ്സിൽ പന്തെറിയാൻ വന്നു, ഗത്യന്തരമില്ലാതെ കളിക്കിറക്കി; പിന്നെ കണ്ടത് വിസ്മയം

നെറ്റ്സിൽ പന്തെറിയാൻ വന്നവർ ഇപ്പോൾ ബാറ്റിങ്ങിൽ ഒന്നാമനായി. ഷാർദുൽ താക്കൂർ – വാഷിങ്ടൻ സുന്ദറിനും ലഭിച്ച സ്വപ്ന സുപ്നതുല്യമായ വരവ് ഇരുവരും പരമാവധി ഉപയോഗപ്പെടുത്തി. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നെറ്റ് ബോളർമാരായി ടീമിനൊപ്പം എത്തിയ ഇവർക്ക്, അപ്രതീക്ഷിതമായാണ് ടെസ്റ്റ് ടീമിൽ ഇടംലഭിച്ചത്. പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഗത്യന്തരമില്ലാതെയാണ് ഇന്ത്യ താക്കൂറിന് നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ടീമിൽ ഇടം നൽകിയത്. വാഷിങ്ടൻ സുന്ദറിന് അരങ്ങേറ്റത്തിന് അവസരം നൽകിയതും അങ്ങനെ തന്നെയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 369 റൺസിന് പുറത്താകുമ്പോൾ കൂടുതൽ വിക്കറ്റ് പിഴുത കൂട്ടത്തിൽ ഇരുവരും ഇടംപിടിച്ചു. ടി.നടരാജനൊപ്പം ഇവർ മൂന്നു വിക്കറ്റ് വീതം പിഴുതു.  കൂട്ടുകെട്ട് തകർച്ചയ്ക്കിടെ ക്രീസിൽ ഒരുമിച്ച ഇരുവരും ഒാസീസ് ആക്രമണത്തെ പ്രതിരോധിച്ച് ക്രീസിൽ നിന്നു. ഈ മത്സരത്തിൽ മാത്രം 36.ത1 ഓവർ ക്രീസിൽനിന്ന സുന്ദർ – താക്കൂർ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 123 റൺസാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യ–ഒാസീസ് നാലാം ടെസ്റ്റിൽ താക്കൂർ–സുന്ദർ സഖ്യം പുറത്തെടുത്തത് വിസ്മയ പ്രകടനമായിരുന്നു. ഒരുവേള ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, ഏഴാം വിക്കറ്റിൽ റെക്കോർഡ് സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഷാർദുൽ താക്കൂർ – വാഷിങ്ടൻ സുന്ദർ സഖ്യം കരകയറ്റിയത്. 115 പന്തുകൾ നേരിട്ട താക്കൂർ, ഒൻപത് ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്തു. കന്നി ടെസ്റ്റ് കളിക്കുന്ന വാഷിങ്ടൻ സുന്ദറാകട്ടെ, 144 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 62 റൺസുമെടുത്തു.