ഏഴാണ്ടിന് ശേഷം ശ്രീശാന്ത് കളത്തിൽ; ആദ്യകളിയിൽ വിക്കറ്റ്

sreesanth-02
SHARE

മുഷ്താഖ് അലി ട്രോഫി ട്വന്റി–20യില്‍ കേരളത്തിന് ജയത്തുടക്കം. പുതുച്ചേരിയെ ആറുവിക്കറ്റിന് തോല്‍പ്പിച്ചു. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 18.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസനാണ് േകരളത്തിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് അസ്‌ഹറുദീന്‍ 30 റണ്‍സും റോബിന്‍ ഉത്തപ്പ 21 റണ്‍സുമെടത്തു. 

ക്രീസിലേക്കുള്ള തിരിച്ചുവരവില്‍ ശ്രീശാന്തിന് വിക്കറ്റ്. ഏഴുവര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. പുതിച്ചേരിയുടെ ഫാബിദ് അഹമ്മദിനെ ക്ലീൻ ബൗൾഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്.12 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡി.രോഹിത്തിനെ കെ.എം.ആസിഫ് പുറത്താക്കി. 33 റൺസെടുത്ത ആഷിത്താണ് പുതുച്ചേരിയുടെ ടോപ് സ്കോറർ.  ജലജ് സക്സേന കേരളത്തിനായി 3 വിക്കറ്റ് വീഴ്ത്തി. ശ്രീശാന്ത്  നാല് ഓവറിൽ 29 റൺവഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

 2013ലെ വാതുവയ്പ്പ് വിവാദത്തിന് ശേഷമാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നേരിട്ടത്. ശിക്ഷ ഏഴുവര്‍ഷത്തെ സസ്പെന്‍ഷനായി ചുരുക്കിയതോടെയാണ് തിരിച്ചുവരവ് സാധ്യമായത്. മുംൈബ, ഡല്‍ഹി, ഹരിയാന ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് കേരളം. 

MORE IN SPORTS
SHOW MORE
Loading...
Loading...