നാണക്കേട് ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ്; ആദ്യ നാലിൽ ഇടം പിടിക്കാൻ ജംഷഡ്പൂർ

jamshedpur-04+
SHARE

അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെങ്കില്‍ എതിരാളികളായ ജംഷഡ്പൂരിന്റെ ലക്ഷ്യം പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം കണ്ടെത്തുകയെന്നതാണ്. മുംൈബ സിറ്റിയും എടികെ മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഏറ്റവും കുറവു തോല്‍വി വഴങ്ങിയ ടീമാണ് ജംഷഡ്പൂര്‍.

ഒന്‍പത് മല്‍സരങ്ങളില്‍ മൂന്നുജയം, നാലുസമനില,രണ്ടുതോല്‍വി, 13 പോയിന്റ് . ഓവന്‍ കോയ്‍ലിന്റെ ടീമിന് അഞ്ചാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനക്കാരാകാന്‍  ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാല്‍ മതി. മുംൈബ സിറ്റിയും, മോഹന്‍ ബഗാനും കഴിഞ്ഞാല്‍  കുറവ് ഗോള്‍ വഴങ്ങിയ മൂന്നാമത്തെ ടീമാണ് ജംഷഡ്പൂര്‍.  അലക്സാണ്ടര്‍ ലിമയും അടങ്ങുന്ന പ്രതിരോധം ശക്തം. ബ്ലാസ്റ്റേഴ്സ് വിട്ട് ജംഷ്ഡ്പൂരിലെത്തിയ ഗോള്‍കീപ്പര്‍ ടിപി രഹനേഷ് മികച്ചപ്രകടനമാണ് പുറത്തെടുക്കുന്നത്.  എട്ടുമല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഗോള്‍വഴങ്ങിയിട്ടില്ല.  ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് ആറുഗോളുകള്‍ നേടിയ നെരിയുസ് ലാ‍സ്കിസിനെയും മൂന്നുഗോളുകള്‍ നേടിയ സ്റ്റീഫന്‍ എസെയെയുമാണ്  ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിടിച്ചുകെട്ടേണ്ടത്. 

MORE IN SPORTS
SHOW MORE
Loading...
Loading...