ബിഎംഡബ്ല്യു മിനി കൺട്രിമാൻ സ്വന്തമാക്കി യുവരാജ് സിങ്; വിവരം അറിയിച്ച് മിനി ഇന്ത്യ

mini-countryman.jpg.image.845.440
SHARE

ബിഎംഡബ്ല്യു മിനി കൺട്രിമാൻ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. മിനി കൺട്രിമാന്റെ ജെസിഡബ്ല്യു പ്രത്യേക എഡിഷനാണ് യുവി സ്വന്തമാക്കിയത്. യുവരാജ് കൺട്രിമാൻ സ്വന്തമാക്കിയ വിവരം മിനി ഇന്ത്യയാണ് ആരാധകരെ അറിയിച്ചത്.

മിനിയുടെ ഏറ്റവും വലിയ ഹാച്ച്ബാക്കുകളിലൊന്നാണ് കൺട്രിമാൻ. പെട്രോൾ എൻജിനോടെ മാത്രമേ കൺട്രിമാൻ വിൽപനയിലുള്ളൂ. രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 231 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. ഏകദേശം 45 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

MORE IN SPORTS
SHOW MORE
Loading...
Loading...