വിട പറഞ്ഞത് ഫുട്ബോള്‍ ഇതിഹാസം; മറക്കില്ല പാവ്‌ലോ, ആ ഗോളാരവങ്ങള്‍

paolo-rossi-3
SHARE

പെനല്‍റ്റി ഏരിയയില്‍ കറങ്ങി നടന്ന് ഗോളടിച്ചു കൂട്ടുന്നതായിരുന്നു പാവ്‌ലോ റോസിയുടെ ശീലം. ഇതിന്റെ ഏറ്റവും മനോഹരവും വന്യവുമായ കാഴ്ചകള്‍ കണ്ടത് 1982ലെ ലോകകപ്പിലാണ്.   

1982ലെ ലോകകപ്പിന്റെ താരം

ഓരോ ലോകകപ്പ് ഫുട്‌ബോളും കടന്നുപോവുന്നത് ഓരോ സൂപ്പർതാരങ്ങളെ ഫുടുബോൾ ലോകത്തിനു സമ്മാനിച്ചാണ്. 1982ല്‍ ലോകത്തിന് കിട്ടയ താരമാണ് ഇറ്റലിയുടെ പാവ്‌ലോ റോസി. ഫുഷ്‌കാസിന്റെയും വാവയുടെയും ഗാരിഞ്ചയുടെയും യീസോബിയയുടെയും പെലെയുടെയും യോഹാൻ ക്രൈഫിന്റെയും ബക്കൻബോവറുടെയും പരമ്പരയിലെ അവസാനത്തെ കണ്ണിയെന്നു വിശേഷിപ്പിക്കാം ഈ താരത്തെ. 82ലെ ലോകകപ്പിന്റെ തുടക്കത്തില്‍ പാവ്‌ലോ റോസിയുടെ നീക്കങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. ഇറ്റലിയുടെ ഏഴു മൽസരങ്ങളിൽ ആദ്യ നാലിലും ഒരിക്കലും സ്‌കോർ ചെയ്യാതിരുന്ന റോസി തന്റെ സ്‌കോർ ബുക്കു തുറന്നുതന്നെ അതികായൻമാരായ ബ്രസീലിനെതിരെയായിരുന്നു. അതും എണ്ണം പറഞ്ഞ ഹാട്രിക്കിലൂടെ. 3–2ന് ബ്രസീലിനെ തകര്‍ത്തതിലൂടെ ഇറ്റലിക്ക് ലോകകപ്പില്‍ ജീവവായു ലഭിച്ചു. 

റോസി സ്‌കോർ ചെയ്യാൻ തുടങ്ങിയ ശേഷമുള്ള ഇറ്റലിയുടെ തുടർച്ചയായ ആറു ഗോളുകളും ഈ സ്‌ട്രൈക്കറുടെ ബൂട്ടിൽ നിന്നാണു രൂപം കൊണ്ടത്. ബ്രസീലിനെതിരെ മൂന്നും പോളണ്ടിനെതിരെ രണ്ടും ഫൈനലിൽ പശ്‌ചിമ ജർമ്മനിക്കെതിരെ ഒന്നും സ്കോര്‍ ചെയ്തു.  റോസിയുടെ ആദ്യ ഗോളിനു ശേഷം ഒരിക്കലും ഇറ്റലി പിന്നിലായുമില്ല. ആറു ഗോള്‍ അടിച്ച് ഗോള്‍ഡന്‍ ബൂട്ടും നേടി പാവ്‌ലോ റോസിയുടെ മികവില്‍ കാളക്കൂറ്റന്മാരുടെ നാട്ടിലെ ലോകകപ്പില്‍ ഇറ്റലി കപ്പുയര്‍ത്തി. പിന്നാലെ ബാലന്‍ ഡി ഓര്‍ പുരസ്കാരവും പാവ്‌ലോ റോസിയെ തേടിയെത്തി. 

മധുരപ്രതികാരം

എന്നാല്‍ പാവ്‌ലോ റോസിക്ക് 1982ലെ  ലോകകപ്പ് ഒരു മധുരപ്രതികാരത്തിന്റേത് കൂടിയായിരുന്നു. കൈക്കൂലിക്കേസും സസ്പെന്‍ഷനും തീര്‍ത്ത അഞ്ജാത വാസത്തിനുശേഷമാണ് പാവ്‌ലോ റോസി 1982ലെ ലോകകപ്പിലേക്കുള്ള ഇറ്റലിയുടെ ടീമിലെത്തിയത്.  1978ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പിച്ച ഗോളിന്റെ വഴിയൊരുക്കിയത് പാവ്‌ലോ റോസിയായിരുന്നു. ആ ഒരു ഗോള്‍ വഴിയിലൂടെ യുവതാരം ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ ചേക്കേറി. 

ആ ലോക കപ്പിനു ശേഷം റോസി ഇറ്റലിയിൽ ലക്ഷങ്ങളുടെ വിലയുള്ള താരമായി മാറി. പക്ഷേ പിന്നീട് ഒരു കൈക്കൂലിക്കേസില്‍പ്പെട്ട താരത്തിന് കളത്തിന് പുറത്ത് ഇരിക്കേണ്ടിവന്നത് രണ്ടുവര്‍ഷമാണ്. കേസില്‍ തന്റെ നിരപരാധിത്വം വാദിച്ച റോസിയെ കോടതി വെറുതെ വിട്ടിട്ടും ഇറ്റലിയിലെ ഫുട്‌ബോൾ സംഘാടകർ അത് അംഗീകരിച്ചില്ല. അവർ റോസിയെ ശിക്ഷിക്കുക തന്നെ ചെയ്‌തു. രണ്ടു വർഷത്തെ സസ്‌പെൻഷൻ. അതായിരുന്നു ശിക്ഷ. പക്ഷേ, അതൊന്നും റോസിയെ തളർത്തിയില്ല. ആ രണ്ടു വർഷം സുഖമായി കുടുംബജീവിതം നയിച്ച റോസി തിരിച്ചെത്തിയത് 1982ലെ ലോകകപ്പിലാണ്. ഇറ്റലിക്കായി 48 മല്‍സരങ്ങളില്‍ നിന്ന് 20 ഗോള്‍ നേടി

MORE IN SPORTS
SHOW MORE
Loading...
Loading...