സ്ത്രീശക്തീകരണ പദ്ധതി; യുഎഇ പര്യടനത്തിന് ഒരുങ്ങി പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീം

crickt
SHARE

സ്ത്രീശക്തീകരണ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീം യു.എ.ഇ. പര്യടനത്തിന്. കേരളത്തിന് പുറമെ മേഘാലയ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ താരങ്ങളാണ് ടീമില്‍. യുഎഇയിലെ വിവിധ ക്ലബുകളുമായി ആറുമൽസരങ്ങൾ കളിക്കും

സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യ ടീമാണ് യു എ യില്‍ മത്സരത്തിനിറങ്ങുന്നത്.ടീം ജഴ്സി ജില്ലാ കലക്ടര്‍ നവജ്യോദ് ഖോസ പുറത്തിറക്കി. ഈമാസം 18 ന് തുടങ്ങുന്ന പര്യടനം 27 അവസാനിക്കും. യുഎഇയിലെ വിവിധ ക്ലബുകളുമായി ആറു മൽസരങ്ങളാണ് പര്യടനത്തില്‍ പ്ലെയർ മാനേജ്‌മെന്റ് കമ്പനിയായ പ്ലേ ട്രൂ ആണ് സംഘാടകര്‍.

യു എ ഇ യിലെ പ്രമുഖ ക്ലബായ ജിഫോഴ്സുമായി സഹകരിച്ചാണ് പത്തു ദിവസത്തെ പര്യടനം. കേരളത്തിന് പുറമെ മേഘാലയ, കർണാടക തുടങ്ങി സംസ്ഥാനങ്ങളിലുള്ളവരും പതിനഞ്ചംഗം ടീമിലുണ്ട്.്  കർണ്ണാടക താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി കോച്ചുമായ ആർ എസ് ശരണ്യയാണ്  പരിശീലനം നൽകുന്നത്

MORE IN SPORTS
SHOW MORE
Loading...
Loading...