കളിക്കളത്തിലേക്ക് 'ശ്രീ'യുടെ മടങ്ങിവരവ്; ഇനി വലിയ ലക്ഷ്യങ്ങള്‍

sree-back-03
SHARE

ഏഴു വർഷത്തെ ഇടവേള കഴിഞ്ഞ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ് ശ്രീശാന്ത്. ഒരിക്കൽ കൂടി ഇന്ത്യയ്ക്കായി കളിക്കുക എന്ന സ്വപ്നം മനസ്സിൽ വച്ചാണ് ശ്രീയുടെ തിരിച്ചു വരവ്. പ്രതിസന്ധികളിൽ എന്നും ഒപ്പം നിന്നിട്ടുള്ള അടുത്ത സുഹൃത്ത് സച്ചിൻ ബേബിയാണ് ശ്രീശാന്തിന്റെ  KCA ടൈഗേഴ്സ് ടീമിന്റെ ക്യാപ്റ്റൻ.

പാതിവഴിയിൽ നിലച്ചുപോയ വലിയ ലക്ഷ്യത്തിലേക്കാണ് ശ്രീയുടെ ഈ യാത്ര. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ് വീണ്ടും അണിയുക എന്ന ലക്ഷ്യമാണ് മനസ്സിൽ. ഒപ്പം  ടെസ്റ്റിൽ നൂറു വിക്കറ്റ് എന്ന സ്വപ്നനേട്ടവും.

കെസിഎ പ്രസിഡന്റ്സ്  ട്രോഫി യുവതാരങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നതെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മത്സര ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നതിന് ശാരീരികമായും മാനസികമായും തയ്യാറെടുത്തു കഴിഞ്ഞു. 

വിലക്ക് മാറിയതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് ലീഗിലേക്കും  ശ്രീശാന്തിന്  ക്ഷണം എത്തുന്നുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...