5 വർഷം; മുംബൈ ഇന്ത്യൻസ്; വിജയനിമിഷങ്ങൾ കോർത്ത് വിഡിയോ; വൈറൽ

ipl-mumbai
SHARE

ഐപിഎല്‍ 2020യിൽ രാജാക്കന്മാരായി മുന്നേറുകയാണ് മുംബൈ ഇന്ത്യൻസ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കലാശപ്പോരിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് തകർത്താണ് മുംബൈയുടെ അഞ്ചാം കിരീടനേട്ടം. രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലാണ് മുംബൈയുടെ ജയം. വർഷങ്ങളായി മികച്ച് ഫോമിൽ കളിക്കുന്ന ടീം എന്നത് തന്നെയാണ് വിജയത്തിന് പിന്നിലും. മികച്ച പരിശീലനം, ക്യാപ്റ്റൻസി, ഒത്തെരുമ ഇതൊക്കെയാണ് മുംബൈയെ മികവുറ്റതാക്കുന്നതെന്ന് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഒന്നടങ്കം പറയുന്നു.

ഇപ്പോഴിതാ മുംബൈയുടെ 5 വിജയനിമിഷങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോ ആണ് വൈറലാകുന്നത്. ഇതിന് മുമ്പ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ വിജയത്തിലേക്കെത്തിച്ച നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമാകുകയാണ് ഈ വിഡിയോ. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്. 

വിഡിയോ കാണാം:

MORE IN SPORTS
SHOW MORE
Loading...
Loading...