80ന്റെ നിറവിൽ ഇതിഹാസം പെലെ; മൈതാനങ്ങള്‍ അടക്കിവാണ ജീവിതം

pele-wb
SHARE

ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ഇന്ന് 80ാം പിറന്നാള്‍.  ഉപജീവനത്തിനായി ഷൂ പോളിഷ് ചെയ്തിരുന്ന ബാലന്‍  കാലാന്തരത്തില്‍  ലോക ഫുട്‌ബോളിന്‍റെ രാജാവായ കഥയാണ് പെലെയുടെ ജീവിതം.  

മൈതാനങ്ങള്‍ അടക്കിഭരിച്ച ഏകാധിപതി. മൂന്ന് ലോക കിരീടവും ആയിരത്തിലേറെ ഗോളുകളും നേടിയ ഇതിഹാസം. എട്സന്‍ അരാന്റെസ് ഡു നാസിമെന്റോ എന്ന പെലെ. സാന്റോസിന്റെ വരയന്‍ കുപ്പായത്തില്‍ ഗോളടിച്ചുകൂട്ടിയ 17കാരന്‍ പെലെയുമായി 1958 ലോകകപ്പിനെത്തിയ ബ്രസീലിന്റെ ഫുട്ബോള്‍ ചരിത്രം പെലെയ്ക്ക് മുമ്പും ശേഷവും എന്ന് വിഭജിക്കപ്പെട്ടു. പിന്നാലെ ലോകഫുട്ബോള്‍ ചരിത്രവും. പെലെയുടെ കരിയറിന്റെ തുടക്കവും അവസാനവും ബ്രസീലിയന്‍ ക്ലബ് സാന്റോസിലായിരുന്നു. അമേരിക്കന്‍ ക്ലബ് കോസ്മോസ് താരമായിരിക്കെ രണ്ടാം പകുതിയില്‍ സാന്റോസിനായി കളിച്ചായിരുന്നു വിഖ്യാതമായ വിടവാങ്ങല്‍.  അറുപതുകളുടെ അവസാനത്തില്‍ കൊടുമ്പിരി കൊണ്ടിരുന്ന നൈജീരിയ – ബയാഫ്ര യുദ്ധം  48 മണിക്കൂര്‍ നിര്‍ത്തിവച്ചു. കാരണമെന്തെന്നോ പെലെ സാന്റോസ് ടീമുമായി നൈജീരിയയിലെത്തിയിരുന്നു. പിറന്നാളിന് മുമ്പ് 1281ാം ഗോള്‍ നേടിയശേഷമുള്ള ചിത്രം ഇന്‍‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പെലകുറിച്ചത് ഇത്രമാത്രം. Thank YOu To Brazil and Brazilians. കാല്‍പന്തുകൊണ്ട് ലോകത്തെ നിയന്ത്രിച്ച ഇതിഹാസത്തിന് പിറന്നാളാശംസകള്‍. 

MORE IN SPORTS
SHOW MORE
Loading...
Loading...